ദുലീപ് ട്രോഫി ടീമുകളില്‍ മാറ്റം; പന്തിന് പകരം റിങ്കു ഇറങ്ങും, യശസ്വി ജയ്‌സ്വാളിനു പകരം സൂയഷ് പ്രഭുദേശായ്
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിനെ തുടർന്ന് ദുലീപ് ട്രോഫി പോരാട്ടത്തിനുള്ള ടീമുകളില്‍ മാറ്റം. രണ്ടാം റൗണ്ട് പോരാട്ടത്തിനുള്ള ടീമുകളിലാണ് മാറ്റം. എ, ബി, ഡി ടീമുകളിലാണ് പുതിയ താരങ്ങള്‍ ഇടം പിടിച്ചത്. അതേസമയം, സി ടീമില്‍ മാറ്റമില്ല.
ബി ടീമില്‍ റിങ്കു സിങ്ങിനെയാണ് ഋഷഭ് പന്തിന് പകരം ഉള്‍പ്പെടുത്തിയത്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനു പകരം സൂയഷ് പ്രഭുദേശായിയെ ഉള്‍പ്പെടുത്തി. ഇന്ത്യന്‍ ടീമിലേക്ക് ആദ്യമായി എത്തിയ പേസര്‍ യഷ് ദയാലും രണ്ടാം റൗണ്ട് പോരാട്ടത്തിൽ ഇല്ല. എ ടീമില്‍ നിന്നു മാറുന്നത് ആദ്യ റൗണ്ട് കളിച്ച ശുഭ്മാന്‍ ഗില്‍, കെഎല്‍ രാഹുല്‍, ധ്രുവ് ജുറേല്‍, കുല്‍ദീപ് യാദവ്, ആകാഷ് ദീപ് എന്നിവരടക്കമുള്ളവരാണ്. ഡി ടീമില്‍ നിന്നു അക്ഷര്‍ പട്ടേല്‍ ഒഴിവാകും, പകരക്കാരനാകുന്നത് നിഷാന്ത് സിന്ധുവാണ്.
ഇന്ത്യ എ ടീം: മായങ്ക് അഗര്‍വാള്‍ (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, തിലക് വര്‍മ, ശിവം ദുബെ, തനുഷ് കൊടിയാന്‍, പ്രസിദ്ധ് കൃഷ്ണ, ഖലീല്‍ അഹമദ്, അവേശ് ഖാന്‍, കുമാര്‍ കുശാഗ്ര, ഷസ്‌വത് റാവത്, പ്രഥം സിങ്, അക്ഷയ് വാഡ്കര്‍, എസ്‌കെ റഷീദ്, ഷംസ് മുലാനി, അക്വിബ് ഖാന്‍.
ഇന്ത്യ ബി ടീം: അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), സര്‍ഫറാസ് ഖാന്‍, മുഷീര്‍ ഖാന്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടന്‍ സുന്ദര്‍, നവ്ദീപ് സയ്‌നി, മുകേഷ് കുമാര്‍, രാഹുല്‍ ചഹര്‍, ആര്‍ സായ് കിഷോര്‍, മോഹിത് അവസ്തി, എന്‍ ജഗദീശന്‍, സുയഷ് പ്രഭുദേശായ്, റിങ്കു സിങ്, ഹിമാന്‍ഷു മന്ത്രി.
ഇന്ത്യ ഡി ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഥര്‍വ ടെയ്ഡ്, യഷ് ദുബെ, ദേവ്ദത്ത് പടിക്കല്‍, റിക്കി ഭുയി, സരന്‍ഷ് ജയ്ന്‍, അര്‍ഷ്ദീപ് സിങ്, ആദിത്യ താക്കറെ, ഹര്‍ഷിദ് റാണ, അകാഷ് സെന്‍ഗുപ്ത, കെഎസ് ഭരത്, സൗരഭ് കുമാര്‍, സഞ്ജു സാംസണ്‍, നിഷാന്ത് സിന്ധു, വിദ്വത് കവേരപ്പ.