Begin typing your search...

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ മുന്‍ ലോകചാമ്പ്യന്മാരായ ബ്രസീലിന് വീണ്ടും തോല്‍വി; അട്ടിമറിച്ച് പരാഗ്വെ

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ മുന്‍ ലോകചാമ്പ്യന്മാരായ ബ്രസീലിന് വീണ്ടും തോല്‍വി; അട്ടിമറിച്ച് പരാഗ്വെ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിന് വീണ്ടും തോല്‍വി. എതിരില്ലാത്ത ഒരു ഗോളിനാണ് പരാഗ്വെയോട് ബ്രസീല്‍ വഴങ്ങിയത്. പരാഗ്വെയുടെ വിജയ ​ഗോൾ മത്സരത്തിന്റെ 20-ാം മിനിറ്റില്‍ ഡിയേഗോ ഗോമസാണ് വലയിലാക്കിയത്. 2008 ന് ശേഷം ആദ്യമായിട്ടാണ് പരാ​ഗ്വെ ബ്രസീലിനെ തോൽപ്പിക്കുന്നത്.

ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കാനറികള്‍ക്ക് എട്ടു മത്സരങ്ങളിലെ നാലാമത്തെ തോല്‍വിയാണിത്. ബാക്കി നാല് മത്സരങ്ങളിലെ മൂന്നു മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ ഒരെണ്ണം സമനിലയിൽ അവസാനിക്കുകും ചെയ്തു. നിലവില്‍ 10 പോയിന്റുള്ള ബ്രസീല്‍ മേഖലയില്‍ നിന്നുള്ള പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.

മറ്റൊരു മത്സരത്തില്‍ ലോകചാമ്പ്യന്മാരായ അര്‍ജന്റീനയെ കൊളംബിയ അട്ടിമറിച്ചിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കൊളംബിയ അര്‍ജന്റീനയെ വീഴ്ത്തിയത്. മറ്റു മത്സരങ്ങളില്‍ വെനസ്വേല, ഉറുഗ്വെയെ ഗോള്‍രഹിത സമനിലയില്‍ തളച്ചപ്പോള്‍, ബെളീവിയ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ചിലിയെ പരാജയപ്പെടുത്തി.

WEB DESK
Next Story
Share it