Begin typing your search...

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച് അക്‌സല്‍ വിറ്റ്‌സെല്‍

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച് അക്‌സല്‍ വിറ്റ്‌സെല്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബെല്‍ജിത്തിന്റെ എക്കാലത്തെയും മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാളായ അക്‌സല്‍ വിറ്റ്‌സെല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ബെല്‍ജിയത്തിന്റെ സുവര്‍ണ കാലഘട്ടത്തിലെ താരങ്ങളിലൊരാളായ വിറ്റ്‌സെല്‍ 15 വര്‍ഷം നീണ്ട കരിയറാണ് അവസാനിപ്പിക്കുന്നത്.

34 കാരനായ വിറ്റ്‌സെല്‍ ബെല്‍ജിയത്തിനായി 130 മത്സരങ്ങളില്‍ ബൂട്ടുകെട്ടി. 12 ഗോളുകളും നേടി. ക്ലബ്ബ് ഫുട്‌ബോളില്‍ സജീവമായി തുടരുമെന്ന് താരം അറിയിച്ചു. സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റിക്കോ മഡ്രിഡിനുവേണ്ടിയാണ് വിറ്റ്‌സെല്‍ കളിക്കുന്നത്.

'ഏറെ ആലോചിച്ചശേഷം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചു. 15 വര്‍ഷം രാജ്യത്തിനുവേണ്ടി പന്തുതട്ടാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. ഇപ്പോള്‍ എന്റെ കുടുംബത്തോടൊപ്പവും ക്ലബ്ബിനൊപ്പവും കൂടുതല്‍ സമയം ചെലവഴിക്കാനായി ആഗ്രഹിക്കുന്നു. ബെല്‍ജിയം ഫുട്‌ബോളിലെ പുതിയ തലമുറയ്ക്ക് എന്റെ ആശംസകള്‍. ബെല്‍ജിയത്തിനായി മികച്ച മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിക്കട്ടെ'- വിറ്റ്‌സെല്‍ കുറിച്ചു.

2023 മാര്‍ച്ചില്‍ ബെല്‍ജിയത്തിന്റെ പുതിയ പരിശീലകന്‍ ഡൊമെനിക്കോ ടെഡെസ്‌കോ പ്രഖ്യാപിച്ച ദേശീയ ടീമില്‍ നിന്ന് വിറ്റ്‌സെല്‍ പുറത്തായിരുന്നു. യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുന്ന തരത്തിലായിരുന്നു പരിശീലകന്റെ ടീം പ്രഖ്യാപനം. 2018 ഫുട്‌ബോള്‍ ലോകകപ്പില്‍ ബെല്‍ജിയം മൂന്നാം സ്ഥാനം നേടിയപ്പോള്‍ ടീമിലെ പ്രധാന താരങ്ങളിലൊരാളായിരുന്നു വിറ്റ്‌സെല്‍. 2022 ലോകകപ്പില്‍ ബെല്‍ജിയം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും വിറ്റ്‌സെല്‍ കളിക്കാനിറങ്ങി. ഈയിടെ വിറ്റ്‌സെലിന്റെ സഹതാരങ്ങളായ ടോബി ആള്‍ഡര്‍ ഫീല്‍ഡും ഈഡന്‍ ഹസാര്‍ഡും അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചിരുന്നു.

WEB DESK
Next Story
Share it