Begin typing your search...

പ്രതീക്ഷയ്‌ക്കൊത്ത് പ്രകടനം കാഴ്ചവെയ്ക്കാത്ത താരങ്ങളുടെ ശമ്പളം വെട്ടികുറയ്ക്കും; ശമ്പളഘടന പുതുക്കി നിശ്ചയിക്കാനുള്ള നീക്കത്തില്‍ ബിസിസിഐ

പ്രതീക്ഷയ്‌ക്കൊത്ത് പ്രകടനം കാഴ്ചവെയ്ക്കാത്ത താരങ്ങളുടെ ശമ്പളം വെട്ടികുറയ്ക്കും; ശമ്പളഘടന പുതുക്കി നിശ്ചയിക്കാനുള്ള നീക്കത്തില്‍ ബിസിസിഐ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സമീപകാല ടെസ്റ്റ് പരമ്പരകളിലെ ഇന്ത്യയുടെ നിരാശാജനകമായ പ്രകടനത്തിന്പിന്നാലെ താരങ്ങള്‍ക്കുമേല്‍ നിയന്ത്രണം കര്‍ശനമാക്കിയിരിക്കുകയാണ് ബിസിസിഐ. വിദേശ പര്യടനങ്ങളില്‍ പങ്കാളികളെ ഒപ്പം താമസിപ്പിക്കുന്നതിനടക്കം നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് പുറമെ പ്രകടനത്തിന് അനുസൃതമായുള്ള ശമ്പള ഘടന അവതരിപ്പിക്കുന്നതും ബിസിസിഐ പരിഗണിക്കുകയാണ്.

പ്രതീക്ഷയ്‌ക്കൊത്ത് പ്രകടനം കാഴ്ചവെയ്ക്കാത്ത താരങ്ങളുടെ ശമ്പളം വെട്ടികുറയ്ക്കുന്നതടക്കമുള്ള കാര്യങ്ങളാണ് ആലോചിക്കുന്നത്. ഇത് താരങ്ങളുടെ ഉത്തരവാദിത്തം കൂട്ടുമെന്ന് ബിസിസിഐ കരുതുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

സമീപകാല ടെസ്റ്റ് പരമ്പര പരാജയങ്ങളുടെ പശ്ചാത്തലത്തില്‍ താരങ്ങള്‍ക്ക് ഉത്തരവാദിത്തം ഉറപ്പാക്കാനും ടീമിന്റെ അച്ചടക്കം മെച്ചപ്പെടുത്താനുമാണ് കളിക്കാര്‍ക്ക് പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ശമ്പള ഘടന അവതരിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് ബിസിസിഐ കടന്നിരിക്കുന്നത്.

ദീര്‍ഘകാല വിദേശ പര്യടനങ്ങളില്‍ ഭാര്യമാരെ 14ദിവസത്തില്‍ കൂടുതല്‍ ഒപ്പം താമസിപ്പിക്കാന്‍ അനുവദിക്കില്ല, ടീംബസില്‍ മാത്രമേ യാത്ര ചെയ്യാവൂ, അധിക ലഗ്ഗേജിന് താരങ്ങള്‍ തന്നെ പണമടക്കണം തുടങ്ങിയ ചില നിയന്ത്രണങ്ങളും ശമ്പളഘടനാ പരിഷ്‌കരണത്തിനൊപ്പം ബിസിസിഐയുടെ പരിഗണനയിലുണ്ട്. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് പിന്നാലെ ചേര്‍ന്ന ബിസിസിഐ അവലോകന യോഗത്തിലാണ് ഇക്കാര്യങ്ങളെല്ലാം ചര്‍ച്ചയായത്.

ടെസ്റ്റ് കളിക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷം ബിസിസിഐ ഇന്‍സെന്റീവ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലേക്ക് താരങ്ങളെ ആകര്‍ഷിപ്പിക്കുന്നതുള്ള നടപടിയായിരുന്നു ഇത്. 2022-23 മുതല്‍ ഒരു സീസണില്‍ 50 ശതമാനത്തിലധികം ടെസ്റ്റുകളുടെ പ്ലെയിംഗ് ഇലവനില്‍ ഇടം നേടിയ കളിക്കാര്‍ക്ക് ഒരു ഗെയിമിന് 30 ലക്ഷം രൂപ ലഭിക്കും. ഇത് 75 ശതമാനം മത്സരങ്ങളില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് 45 ലക്ഷമായും ഉയര്‍ത്തിയിരുന്നു.

WEB DESK
Next Story
Share it