Begin typing your search...

ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച്; വ്യാജ അപേക്ഷകൾ നിരവധി; അപേക്ഷിച്ചവരിൽ മോദിയുടെയും അമിത് ഷായുടെയും പേരുകൾ

ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച്; വ്യാജ അപേക്ഷകൾ നിരവധി; അപേക്ഷിച്ചവരിൽ മോദിയുടെയും അമിത് ഷായുടെയും പേരുകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാകുന്നതിനുള്ള അപേക്ഷ സമർപ്പിക്കേണ്ട സമയം അവസാനിച്ചു. പരിശീലക സ്ഥാനത്തേക്ക് മൂവായിരത്തിലധികം അപേക്ഷകളാണ് ബിസിസിഐ യ്ക്ക് ലഭിച്ചത്. അപേക്ഷകൾ സമർപ്പിക്കാൻ വെബ്‌സൈറ്റില്‍ ഗൂഗില്‍ ഫോം നൽകിയിരുന്നു. പരിശീലക ജോലിക്ക് തയ്യാറാണെന്ന് അറിയിച്ച് ബി.സി.സി.ഐ.ക്ക് അയച്ച അപേക്ഷയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

വ്യാജ അപേക്ഷകളും നിരവധി ലഭിച്ചിരുന്നു. അതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് വരെയുണ്ട്. മാത്രമല്ല ആഭ്യന്തര മന്ത്രി അമിത്ഷായുമുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, എം.എസ്. ധോനി, എന്നിവരുടെ പേരിലും വ്യാജ അപേക്ഷകള്‍ സമർപ്പിച്ചിരുന്നു. സ്‌ക്രീന്‍ഷോട്ടുകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മേയ് 27-നായിരുന്നു അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി.

WEB DESK
Next Story
Share it