Begin typing your search...

തകര്‍ത്താടി ഡി കോക്ക്, ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍; ബംഗ്ലാദേശിന് 383 റണ്‍സ് വിജയലക്ഷ്യം

തകര്‍ത്താടി ഡി കോക്ക്, ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍; ബംഗ്ലാദേശിന് 383 റണ്‍സ് വിജയലക്ഷ്യം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ലോകകപ്പില്‍ ഇതുവരെ മൂന്ന് സെഞ്ച്വറികള്‍ നേടിയ ക്വിന്റന്‍ ഡി കോക്കിന്റെ മികവില്‍ ബംഗ്ലാദേശിനെതിരെ 383 റണ്‍സിന്റെ വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ചത്.

ലോകകപ്പില്‍ മൂന്നാമത്തെ സെഞ്ച്വറി കണ്ടെത്തിയ ഡി കോക്ക് 140 പന്തില്‍ 174 റണ്‍സ് ആണ് നേടിയത്. 15 ഫോറുകളുടെയും ഏഴ് സിക്‌സുകളുടെയും അകമ്പടിയോടെയായിരുന്നു ഇന്നിംഗ്‌സ്. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രവും ഹെയ്ന്റിച്ച് ക്ലാസനും മികച്ച പിന്തുണ നല്‍കി. മാര്‍ക്രം 60 റണ്‍സെടുത്തു. ക്ലാസന്‍ സെഞ്ച്വറിക്ക് തൊട്ടരികില്‍ വച്ച് ഔട്ടായി.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മെഹിദി ഹസന്‍ മിറസ് ഒഴികെ ബംഗ്ലാദേശ് നിരയിലെ മറ്റു ബൗളര്‍മാരെല്ലാം റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക് കാണിച്ചില്ല.

WEB DESK
Next Story
Share it