Begin typing your search...

ബാലൻഡിയോർ പുരസ്കാര പ്രഖ്യാപനം ഇന്ന് ; ലയണൽ മെസ്സിക്കും, എർലിംഗ് ഹാളണ്ടിനും സാധ്യത

ബാലൻഡിയോർ പുരസ്കാര പ്രഖ്യാപനം ഇന്ന് ; ലയണൽ മെസ്സിക്കും, എർലിംഗ് ഹാളണ്ടിനും സാധ്യത
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലോകത്തെ ഏറ്റവും മികച്ച ഫുട്ബാൾ താരത്തിനുള്ള 67മത് ബാലൻ ഡി ഓർ പുരസ്കാര പ്രഖ്യാപനം ഇന്ന് നടക്കും. ഇന്ത്യൻ സമയം രാത്രി 11.30 നാണ് പ്രഖ്യാപനം.30 അംഗ നോമിനേഷൻ ലിസ്റ്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഏറ്റവും കൂടുതൽ സാധ്യത പ്രവചിക്കുന്നത് അർജന്റീനയുടെ ഇതിഹാസതാരം ലയണൽ മെസ്സിക്കും മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്റ്റാർ സ്ട്രൈക്കർ എർലിങ് ഹാലൻഡിനുമാണ്.എഴുതവണ ബാലൻ ഡി ഓർ പുരസ്കാരത്തിന് അർഹനായ മെസ്സി എട്ടാം തവണവും സ്വന്തമാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

പോയ വർഷം ലയണൽ മെസ്സിയുടെ തോരോട്ടം കണ്ട വർഷം കൂടിയാണ്. നീണ്ട വർഷത്തെ ഇടവേളക്കുശേഷം അർജന്‍റീനക്ക് ഫുട്ബാളിലെ വിശ്വകിരീടം നേടികൊടുക്കുന്നതിൽ മെസ്സി നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

കന്നി ബാലൻ ഡി ഓറാണ് ഹാലൻഡ് ലക്ഷ്യമിടുന്നത്. ലോകകപ്പ് കളിക്കാനായില്ലെങ്കിലും മാഞ്ചസ്റ്റർ സിറ്റിയുടെ കിരീട നേട്ടങ്ങളിൽ നിർണായക പങ്കുവഹിച്ചു. പ്രീമിയർ ലീഗ്, യുവേഫ ചാമ്പ്യൻസ് ലീഗ് കീരിടങ്ങൾക്കു പുറമെ, ക്ലബ് ഇത്തവണ എഫ്.എ കപ്പും നേടിയിരുന്നു.

36 ഗോളുകളുമായി പ്രീമിയർ ലീഗിലെ ഗോൾഡൻ ബൂട്ടും താരം ഇത്തവണ സ്വന്തമാക്കി. 12 ഗോളുകളുമായി ചാമ്പ്യൻസ് ലീഗിലെ ടോപ് സ്കോററും ഹാലൻഡായിരുന്നു.

WEB DESK
Next Story
Share it