Begin typing your search...

ഇന്ത്യയെ തകർത്ത് ഓസ്ട്രേലിയ; ഋതുരാജ് ഗെയ്ക്വാദിന്റെ സെഞ്ചുറി പാഴായി

ഇന്ത്യയെ തകർത്ത് ഓസ്ട്രേലിയ; ഋതുരാജ് ഗെയ്ക്വാദിന്റെ സെഞ്ചുറി പാഴായി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മൂന്നാം ടി20യില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്‌ക്ക് ത്രസിപ്പിക്കുന്ന അഞ്ച് വിക്കറ്റ് ജയം. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ ബലത്തിലാണ് ഓസ്‌ട്രേലിയ ജയം പിടിച്ചെടുത്തത്. 48 പന്തുകളില്‍ എട്ട് ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ 104 റണ്‍സടിച്ച മാക്‌സ്‌വെല്ലാണ് കളിയിലെ താരം. 16 പന്തില്‍ 28 റണ്‍സെടുത്ത നായകന്‍ മാത്യൂ വെയ്‌ഡ് മത്സരത്തില്‍ മാക്‌സ്‌വെല്ലിന് മികച്ച പിന്തുണ നല്‍കി. ഇന്ത്യ ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം ഇരുപതാം ഓവറിലെ അവസാന പന്തിലാണ് ഓസീസ് മറികടന്നത്. ഇന്നത്തെ മത്സരത്തില്‍ തോറ്റെങ്കിലും പരമ്പരയില്‍ 2-1ന് മുന്നിലാണ് ടീം ഇന്ത്യ.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 4.2 ഓവറില്‍ ൪൭ റണ്‍സെത്തിയപ്പോൾ 16 റണ്‍സെടുത്ത ഹാര്‍ഡി ആദ്യം പുറത്തായി. 18 പന്തുകളില്‍ എട്ട് ഫോറുകള്‍ ഉള്‍പ്പെടെ ൩൫ റണ്‍സെടുത്ത ട്രാവിസ് ഹെഡ് തൊട്ടുപിന്നാലെ കൂടാരം കയറി. ഒരറ്റത്ത് മാത്യൂ വെയ്‌ഡ് പിടിച്ചുനിന്നപ്പോള്‍ മറുവശത്ത് ഇന്ത്യന്‍ ബോളര്‍മാരെ തലങ്ങും വിലങ്ങും പായിക്കുകയായിരുന്നു മാക്‌സ്‌വെല്‍.

ഓസ്‌ട്രേലിയക്ക്അ വസാന ഓവറില്‍ 21 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടത്. ഇതില്‍ ആദ്യ പന്തില്‍ ഫോറും രണ്ടാം പന്തില്‍ ഒരു റണ്‍സും നേടി മാത്യൂ വെയ്‌ഡ് മാക്‌സ്‌വെല്ലിന് സ്‌ട്രൈക്ക് കൈമാറി. തുടര്‍ന്ന് ബാക്കിയുളള പന്തുകളില്‍ ഒരു സിക്‌സും മൂന്ന് ഫോറും നേടി മാക്‌സ്‌വെല്‍ ഓസീസിനെ വിജയ തീരത്തെത്തിച്ചു. ഇന്ത്യയ്‌ക്കായി രവി ബിഷ്‌ണോയി രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ അര്‍ഷ്‌ദീപ് സിങ്, ആവേശ് ഖാന്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഒരു വിക്കറ്റും വീഴ്‌ത്തി.

നേരത്തെ ഓപ്പണര്‍ റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവിലാണ് ഓസീസിനെതിരെ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ നേടിയത്. 57 പന്തുകളില്‍ നിന്നും 13 ഫോറുകളുടെയും ഏഴ് സിക്‌സുകളുടെയും അകമ്പടിയില്‍ 123 റണ്‍സാണ് റിതുരാജ് നേടിയത്.

WEB DESK
Next Story
Share it