Begin typing your search...

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ; ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലിൽ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ; ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഏഷ്യൻ ഗെയിംസിലെ പുരുഷൻമാരുടെ ക്രിക്കറ്റിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലിൽ. ബംഗ്ലാദേശ് ഉയര്‍ത്തിയ 97 റണ്‍സ് വിജയലക്ഷ്യം 9.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 26 പന്തില്‍ നിന്ന് ആറ് സിക്‌സും രണ്ട് ഫോറുമടക്കം ൫൫ റണ്‍സോടെ പുറത്താകാതെ നിന്ന തിലക് വര്‍മയാണ് ഇന്ത്യൻ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് 26 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 40 റണ്‍സോടെ പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 96 റണ്‍സ് ചേര്‍ത്തു. യശസ്വി ജയ്‌സ്വാളിന്റെ (0) വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശിന് ഒമ്പത് വിക്കറ്റുകളാണ് നഷ്ടമായത്.മൂന്ന് വിക്കറ്റ് നേടിയ സായ് കിഷോറാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റെടുത്തു. 24 റണ്‍സ് നേടിയ ജേകര്‍ അലിയാണ് ബംഗ്ലാദേശിന്റെ ടോപ് സകോറര്‍.മോശം തുടക്കമാണ് ബംഗ്ലാദേശിന് ലഭിച്ചത്. ആദ്യ ആറ് താരങ്ങളില്‍ ഒരാള്‍ മാത്രമാണ് രണ്ടക്കം കണ്ടത്.

WEB DESK
Next Story
Share it