Begin typing your search...

ഏഷ്യൻ ഗെയിംസ്; ലോഗ്‌ജംപിൽ മലയാളി താരം എം.ശ്രീശങ്കറിന് വെള്ളി

ഏഷ്യൻ ഗെയിംസ്; ലോഗ്‌ജംപിൽ മലയാളി താരം എം.ശ്രീശങ്കറിന് വെള്ളി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ലോങ്ജംപില്‍ മലയാളി താരം എം ശ്രീശങ്കരിന് വെള്ളി. 8.19 മീറ്റര്‍ ചാടിയാണ് ശ്രീശങ്കറിന്റെ മെഡല്‍ നേട്ടം. 1978ന് ശേഷം ഇതാദ്യമായാണ് ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ ലോങ് ജംപില്‍ ഇന്ത്യ വെള്ളി മെഡല്‍ സ്വന്തമാക്കുന്നത്. 8.22 മീറ്റാണ് ഒന്നാം സ്ഥാനത്തെത്തിയ ചൈനീസ് താരം മറികടന്നത്. കേവലം മൂന്ന് സെന്റിമിറ്റര്‍ വ്യത്യാസത്തിലാണ് ശ്രീശങ്കറിന് സ്വര്‍ണം നഷ്ടമായത്. കൂടാടെ 1500 മീറ്ററിൽ മലയാളി താരം ജിൻസൺ ജോൺസൺ വെങ്കല മെഡലും സ്വന്തമാക്കി.

ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സില്‍ ഇന്ത്യ ഇന്ന് ആദ്യ സ്വര്‍ണം നേടി. പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ അവിനാഷ് സാബ്ലെ ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടി. എട്ട് മിനിറ്റ് 19.50 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് താരം സ്വര്‍ണമണിഞ്ഞത്. ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ തജീന്ദര്‍പാല്‍ സിങ്ങും സ്വര്‍ണം നേടി. അവസാന ശ്രമത്തില്‍ 20.36 മീറ്റര്‍ ദൂരമാണ് തജീന്ദര്‍പാല്‍ സിങ് കൈവരിച്ചത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ 13-ആം സ്വർണമാണിത്.

വനിതകളുടെ 50 കിലോ വിഭാഗം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ നിഖാത് സരീന്‍ വെങ്കലം സ്വന്തമാക്കി. ട്രാപ് ഷൂട്ടിങ് ഇനത്തില്‍ പുരുഷ ടീമാണ് ഞായറാഴ്ച ഇന്ത്യയ്ക്കായി ആദ്യ സ്വര്‍ണം നേടിയത്. നിതാ വിഭാഗത്തില്‍ ഇന്ത്യ വെള്ളി മെഡല്‍ നേടി. വനിതകളുടെ ഗോള്‍ഫില്‍ ഇന്ത്യന്‍ താരം അതിഥി അശോക് വെള്ളി മെഡല്‍ സ്വന്തമാക്കി. ഏഷ്യന്‍ ഗെയിംസിലെ വനിതാ ഗോള്‍ഫില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ മെഡലാണിത്.

WEB DESK
Next Story
Share it