Begin typing your search...

ഏഷ്യന്‍ ഗെയിംസ്; ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലില്‍, തിലക് വര്‍മയ്ക്ക് അര്‍ധ സെഞ്ചുറി,

ഏഷ്യന്‍ ഗെയിംസ്; ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലില്‍, തിലക് വര്‍മയ്ക്ക് അര്‍ധ സെഞ്ചുറി,
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ ബംഗ്ലാദേശിനെ ഒൻപത് വിക്കറ്റിന് തകർത്തെറിഞ്ഞാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം. ബംഗ്ലാദേശ് ഉയർത്തിയ 97 റൺസ് വിജയലക്ഷ്യം 9.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 26 പന്തിൽ നിന്ന് ആറ് സിക്സും രണ്ട് ഫോറുമടക്കം 55 റൺസോടെ പുറത്താകാതെ നിന്ന തിലക് വർമയാണ് വിജയത്തിന് ചുക്കാൻ പിടിച്ചത്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് 26 പന്തിൽ നിന്ന് മൂന്ന് സിക്സും നാല് ഫോറുമടക്കം 40 റൺസോടെ പുറത്താകാതെ നിന്നു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 96 റൺസ് ചേർത്തു. യശസ്വി ജയ്സ്വാളിന്റെ (0) വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശിന് ഒമ്പത് വിക്കറ്റുകളാണ് നഷ്ടമായത്. മൂന്ന് വിക്കറ്റ് നേടിയ സായ് കിഷോറാണ് ബംഗ്ലാദേശിനെ തകർത്തത്. മൂന്ന് വിക്കറ്റ് നേടിയ സായ് കിഷോറാണ് ബംഗ്ലാദേശിനെ തകർത്തത്. വാഷിംഗ്ടൺ സുന്ദർ രണ്ട് വിക്കറ്റെടുത്തു. 24 റൺസ് നേടിയ ജേകർ അലിയാണ് ബംഗ്ലാദേശിന്റെ ടോപ് സകോറർ. മോശം തുടക്കമാണ് ബംഗ്ലാദേശിന് ലഭിച്ചത്. ആദ്യ ആറ് താരങ്ങളിൽ ഒരാൾ മാത്രമാണ് രണ്ടക്കം കണ്ടത്. എടുത്തുപറയാൻ മുൻനിരയിൽ പർവേസ് ഹുസൈൻ ഇമോൻ (23) ഇന്നിംഗ്സ് മാത്രമാണുള്ളത്. മഹ്മുദുൽ ഹസൻ ജോയ് (5), സെയ്ഫ് ഹസൻ (1), സാക്കിർ ഹുസൈൻ (0), അഫീഫ് ഹുസൈൻ (7), ഷഹദാത്ത് ഹുസൈൻ (5) എന്നിവർക്ക് തിളങ്ങാനായില്ല. മൃതുൻജോയ് ചൗധരി (4), റാക്കിബുൽ ഹസൻ (14), റിപോൺ മണ്ഡൽ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ.

WEB DESK
Next Story
Share it