Begin typing your search...

സ്വർണവേട്ടയ്ക്ക് തുടക്കമിട്ട് ഇന്ത്യ; ആദ്യ സ്വർണം ഷൂട്ടിങ്ങിൽ

സ്വർണവേട്ടയ്ക്ക് തുടക്കമിട്ട് ഇന്ത്യ; ആദ്യ സ്വർണം ഷൂട്ടിങ്ങിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഏഷ്യൻ ഗെയിംസിൽ റെക്കോർഡ് നേട്ടത്തോടെ സ്വർണവേട്ടയ്ക്ക് തുടക്കമിട്ട് ഇന്ത്യ. ഷൂട്ടിങ്ങിൽ ഇന്ത്യയുടെ 10 മീറ്റർ പുരുഷ റൈഫിൽ ടീമാണ് ലോക റെക്കോർഡോടെ ആദ്യ സ്വർണമെഡൽ ഉന്നം പിഴക്കാതെ റാഞ്ചിയെടുത്തത്. രുദ്രാങ്ക്ഷ് ബാലസാഹെബ്, ഐശ്വരി പ്രതാപ് സിങ്, ദിവ്യാൻഷ് സിങ് എന്നിവർ അടങ്ങിയ ടീമാണ് രാജ്യത്തിന്റെ അഭിമാനമായത്.

ഗെയിംസ് ആരംഭിച്ച് രണ്ടാം ദിനത്തിനാണ് സ്വർണമെഡൽ നേട്ടത്തോടെ ഇന്ത്യ തുടക്കം കുറിച്ചത്. 1893.7 പോയിന്റ് ആണ് ഇവർ കുറിച്ചത്. ചൈനയുടെ പേരിലുണ്ടായിരുന്ന 1893.3 പോയിന്റിന്റെ റെക്കോർഡാണ് ഇന്ത്യൻ സംഘം ഭേദിച്ചത്.

ഇന്ന് വനിതാ ക്രിക്കറ്റിലും ഇന്ത്യ സ്വർണം പ്രതീക്ഷിക്കുന്നുണ്ട്. ഹാങ്ഷോയിലെ പിങ്ഫെങ് കാംപസ് ക്രിക്കറ്റ് ഫീൽഡിൽ ശ്രീലങ്കയ്ക്കെതിരെയാണ് ഫൈനൽ. ബംഗ്ലാദേശിനെ നിലംപരിശാക്കിയാണ് സ്മൃതി മന്ഥാനയുടെ നേതൃത്വത്തിലുള്ള സംഘം ഫൈനലിലേക്കു കടന്നത്. ടെന്നീസ്, വിഷു ഇനങ്ങളിലും ഇന്ന് ഇന്ത്യ അങ്കംകുറിക്കും.

WEB DESK
Next Story
Share it