Begin typing your search...

ഏഷ്യ കപ്പ് ക്രിക്കറ്റ് ; നേപ്പാളിനെതിരെ കൈവിട്ട കളിയുമായി ഇന്ത്യ; ആദ്യ അഞ്ച് ഓവറിൽ കൈവിട്ടത് മൂന്ന് ക്യാച്ചുകൾ

ഏഷ്യ കപ്പ് ക്രിക്കറ്റ് ; നേപ്പാളിനെതിരെ കൈവിട്ട കളിയുമായി ഇന്ത്യ; ആദ്യ അഞ്ച് ഓവറിൽ കൈവിട്ടത് മൂന്ന് ക്യാച്ചുകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഏഷ്യ കപ്പിൽ നേപ്പാളിനെതിരെ ഇന്ത്യയുടെ ഫീൽഡിംഗിൽ മോശം പ്രകടനവുമായി താരങ്ങൾ. ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ആദ്യ അഞ്ചോവറിനുള്ളില്‍ മൂന്ന് ക്യാച്ചുകളാണ് കൈവിട്ടത് . ജസ്പ്രീത് ബുമ്രയുടെ അഭാവത്തില്‍ പ്ലേയിംഗ് ഇലവനിലെത്തി മുഹമ്മദ് ഷമി എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഇന്ത്യ ക്യാച്ച് കൈവിട്ടു.

ഷമിയുടെ പന്തില്‍ നേപ്പാള്‍ ഓപ്പണര്‍ കുശാല്‍ ഭുര്‍ടല്‍ നല്‍കിയ അനായാസ ക്യാച്ച് സ്ലിപ്പില്‍ കൈവിട്ടത് ശ്രേയസ് അയ്യരായിരുന്നു. മുഹമ്മദ് സിറാജ് എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തിലും ഇന്ത്യ ക്യാച്ച് കൈവിട്ടു. ഇത്തവണ വിരാട് കോലിക്കാണ് പിഴച്ചത്. സിറാജിന്‍റെ പന്തില്‍ കവറിലേക്ക് ഷോട്ട് കളിച്ച ആസിഫ് ഷെയ്ഖിന് പിഴച്ചു. ഉയര്‍ത്തിയടിച്ച പന്ത് കോലിക്ക് അനായാസം കൈയിലൊതുക്കാമായിരുന്നെങ്കിലും കോലി ക്യാച്ച് നിലത്തിടുന്നത് കണ്ട് ആരാധകര്‍ക്ക് പോലും വിശ്വസിക്കാനായില്ല.

മുഹമ്മദ് ഷമിയെറിഞ്ഞ അഞ്ചാം ഓവറിലായിരുന്നു ഇന്ത്യ അടുത്ത ക്യാച്ച് കൈവിട്ടത്. ഇത്തവണ വില്ലനായതാകട്ടെ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും. ഷമിയുടെ ഷോട്ട് പിച്ച് പന്തില്‍ പുള്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച ഭുര്‍ട്ടെലിനെ വിക്കറ്റിന് പിന്നില്‍ കിഷന്‍ കൈവിട്ടു. തുടര്‍ച്ചയായി ജീവന്‍ കിട്ടിയതോടെ പേടിയില്ലാതെ തകര്‍ത്തടിച്ച നേപ്പാള്‍ ഓപ്പണര്‍മാര്‍ മുഹമ്മദ് സിറാജ് എറിഞ്ഞ ആറാം ഓവറില്‍ സിക്സും ബൗണ്ടറിയും നേടി കരുത്തു കാട്ടി.

WEB DESK
Next Story
Share it