Begin typing your search...

ഏഷ്യാ കപ്പ് ; ഇന്ത്യയ്ക്ക് ബാറ്റിംഗ്, നേപ്പാളിനെതിരെ ഇറങ്ങിയ ടീമിൽ മാറ്റം വരുത്താതെ പാക്കിസ്ഥാൻ

ഏഷ്യാ കപ്പ് ; ഇന്ത്യയ്ക്ക് ബാറ്റിംഗ്, നേപ്പാളിനെതിരെ ഇറങ്ങിയ ടീമിൽ മാറ്റം വരുത്താതെ പാക്കിസ്ഥാൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തല്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. പല്ലെകെലെ, രാജ്യാന്തര സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. ഷാര്‍ദുല്‍ താക്കുര്‍, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര എന്നിവരാണ് പേസര്‍മാര്‍. ഹാര്‍ദിക് പാണ്ഡ്യയും ബോൾ ചെയ്യും. കെ എല്‍ രാഹുലിന് പകരം ഇഷാന്‍ കിഷന്‍ ടീമിലിടം കണ്ടെത്തി. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവര്‍ പിന്നാലെയെത്തും. മുഹമ്മദ് ഷമി പുറത്തിരിക്കും. ഷാര്‍ദുലിന്റെ ഓള്‍റൗണ്ട് മികവ് ടീമിന് ഗുണം ചെയ്യും. പാകിസ്ഥാന്‍ മാറ്റമൊന്നും വരുത്താതെയാണ് ഇറങ്ങുന്നത്.

ഇന്ത്യൻ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ,ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര.

പാകിസ്ഥാന്‍ ടീം: ഇമാം ഉല്‍ ഹഖ്, ഫഖര്‍ സല്‍മാന്‍, ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, അഗ സല്‍മാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്.

ഇന്ത്യ - പാകിസ്ഥാന്‍ പോരാട്ടങ്ങളുടെ കണക്ക് പരിശോധിച്ചാൽ ആകെ 132 ഏകദിന മത്സരങ്ങളില്‍ ഏറ്റുമുട്ടിയതിൽ പാകിസ്ഥാന്‍ 73 എണ്ണത്തിലും ഇന്ത്യ 55 എണ്ണത്തിലും വിജയിച്ചിട്ടുണ്ട്. നാല് മത്സരങ്ങളില്‍ ഫലം കണ്ടില്ല. ഏഷ്യാകപ്പിലേക്ക് വന്നാല്‍ ഇന്ത്യക്കാണ് മേല്‍ക്കൈ. ആകെ 17 മത്സരങ്ങളില്‍ ഇന്ത്യ 9 എണ്ണത്തില്‍ ജയിച്ചു. പാകിസ്ഥാന്‍ ജയിച്ചത് ആറ് കളിയില്‍ മാത്രമാണ് വിജയിച്ചിട്ടുള്ളത്. രണ്ട് മത്സരങ്ങളില്‍ ഫലമുണ്ടായില്ല. കഴിഞ്ഞ ഏഷ്യാകപ്പില്‍ രണ്ട് മത്സരങ്ങളില്‍ നേര്‍ക്ക് നേര്‍ വന്നപ്പോൾ ഒരോ കളി വീതം ഇരു ടീമുകളും വിജയിച്ചിരുന്നു

WEB DESK
Next Story
Share it