Begin typing your search...

ഏഷ്യാ കപ്പ്; പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് വീഴ്ത്തിയ ഇന്ത്യക്ക് വിജയത്തുടക്കം

ഏഷ്യാ കപ്പ്; പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് വീഴ്ത്തിയ ഇന്ത്യക്ക് വിജയത്തുടക്കം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഏഷ്യാ കപ്പ് ആവേശപ്പോരാട്ടത്തിൽ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് വീഴ്ത്തിയ ഇന്ത്യക്ക് വിജയത്തുടക്കം. പാക്കിസ്ഥാൻ ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ രണ്ട് പന്ത് ബാക്കി നിർത്തി മറികടന്നു. വിജയത്തിലേക്ക് അവസാന മൂന്നോവറിൽ 32 റൺസും രണ്ടോവറിൽ 21 റൺസും വേണ്ടിയരുന്ന ഇന്ത്യ ഹാരിസ് റൗഫ് എറിഞ്ഞ 19-ാം ഓവറിൽ ഹാർദ്ദിക് പാണ്ഡ്യ നേടിയ മൂന്ന് ബൗണ്ടറികളിലൂടെ 14 റൺസടിച്ച് അവസാന ഓവറിൽ ലക്ഷ്യം ഏഴ് റൺസാക്കി കുറച്ചു.

മുഹമ്മദ് നവാസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ സിക്‌സ് അടിച്ച് ഫിനിഷ് ചെയ്യാൻ ശ്രമിച്ച രവീന്ദ്ര ജഡേജ ക്ലീൻ ബൗൾഡായതോടെ വീണ്ടും ട്വിസ്റ്റ്. രണ്ടാം പന്തിൽ ദിനേശ് കാർത്തിക്ക് സിംഗിളെടുത്തു. മൂന്നാം പന്തിൽ ഹാർദ്ദികിന് റണ്ണെടുക്കാനായില്ല. ഇന്ത്യക്ക് ജയിക്കാൻ മൂന്ന് പന്തിൽ ആറ് റൺസ്. നാലാം പന്ത് ലോംഗ് ഓണിന് മുകളിലൂടെ ഹാർദ്ദിൻറെ സിക്‌സർ. ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം.

സ്‌കോർ പാക്കിസ്ഥാൻ 19.5 ഓവറിൽ 147ന് ഓൾ ഔട്ട്, ഇന്ത്യ 19.4 ഓവറിൽ 148-5. 17 പന്തിൽ 33 റൺസുമായി ഹാർദ്ദിക് പുറത്താകാതെ നിന്നപ്പോൾ 29 പന്തിൽ 35 റൺസെടുത്ത രവീന്ദ്ര ജഡേജയും 34 പന്തിൽ 35 റൺസെടുത്ത വിരാട് കോലിയും വിജയത്തിൽ നിർണായക സംഭാവന നൽകി.

Elizabeth
Next Story
Share it