Begin typing your search...

മുഹമ്മദ് ഷമിക്കും മലയാളി അത്‍ലറ്റ് ശ്രീശങ്കറിനും അർജുന

മുഹമ്മദ് ഷമിക്കും മലയാളി അത്‍ലറ്റ് ശ്രീശങ്കറിനും അർജുന
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് അർജുന അവാർഡ്. 2023ലെ മികച്ച പ്രകടനം മുൻനിർത്തിയാണ് പുരസ്കാരം. 2023ലെ ലോകകപ്പിൽ ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതിൽ ഫാസ്റ്റ് ബൗളറായ ഷമി നിർണായക പങ്കു​വഹിച്ചിരുന്നു. 24 വിക്കറ്റുകൾ ലോകകപ്പ് വേദിയിൽ പിഴുതുകൊണ്ടാണ് ഷമി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് ആ​ക്രമണത്തിന്റെ കുന്തമുനയായത്.

രാജ്യത്തെ രണ്ടാമത്തെ ഉയർന്ന കായിക പുരസ്കാരമാണ് അർജുന. ഷമിയെ കൂടാതെ മറ്റ് 25 പേർക്ക് കൂടി അർജുന പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളായ ചിരാഗ് ഷെട്ടി, സാത്‍വിക്സായിരാജ് രങ്കിറെഡ്ഡി എന്നിവർക്ക് ഇന്ത്യയുടെ ഉയർന്ന കായിക പുരസ്കാരമായ​ ഖേൽരത്ന പുരസ്കാരം ലഭിച്ചിട്ടുണ്ട്. മലയാളി ലോങ്ജംപ് താരം ശ്രീശങ്കറിനും പുരസ്കാരം.

WEB DESK
Next Story
Share it