Begin typing your search...

ഫിഫ അണ്ടർ-20 വേൾഡ് കപ്പ് 2023 ടൂർണമെന്റിന് അർജന്റീന ആതിഥേയത്വം വഹിക്കും

ഫിഫ അണ്ടർ-20 വേൾഡ് കപ്പ് 2023 ടൂർണമെന്റിന് അർജന്റീന ആതിഥേയത്വം വഹിക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഫിഫ അണ്ടർ-20 വേൾഡ് കപ്പ് 2023 ടൂർണമെന്റിന് അർജന്റീന ആതിഥേയത്വം വഹിക്കുമെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബാൾ അസോസിയേഷൻസ് (FIFA) സ്ഥിരീകരിച്ചു.2023 മെയ് 20 മുതൽ ജൂൺ 11 വരെയാണ് ഫിഫ അണ്ടർ-20 വേൾഡ് കപ്പ് 2023 ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. 24 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. നാല് ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകളിലായാണ് ടൂർണമെന്റിന്റെ പ്രാഥമിക ഘട്ടം നടക്കുന്നത്.

2021-ൽ ഇന്തോനേഷ്യയിൽ വെച്ച് നടക്കാനിരുന്ന ടൂർണമെന്റ് COVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ 2023-ലേക്ക് മാറ്റിവെക്കുകയായിരുന്നു. ടൂർണമെന്റിൽ ഇസ്രായേൽ പങ്കെടുക്കുന്നതിനെ ചൊല്ലി ഇന്തോനേഷ്യയിൽ ഉയർന്ന് വന്ന പ്രതിഷേധങ്ങളെ തുടർന്ന് ഇന്തോനേഷ്യയുടെ ആതിഥേയത്വം 2023 മാർച്ച് 29-ന് ഫിഫ റദ്ദാക്കിയിരുന്നു. ഇതിനെത്തുടർന്ന് ടൂർണമെന്റ് നടത്തുന്നതിനായി അർജന്റീന മുന്നോട്ട് വരികയായിരുന്നു.

ഇത് രണ്ടാമത്തെ തവണയാണ് അർജന്റീന ഫിഫ അണ്ടർ-20 വേൾഡ് കപ്പ് 2023 ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. 2001-ലെ ഫിഫ അണ്ടർ-20 വേൾഡ് കപ്പ് 2023 ടൂർണമെന്റിന് അർജന്റീന ആതിഥേയത്വം വഹിച്ചിരുന്നു. ഫിഫ അണ്ടർ-20 വേൾഡ് കപ്പ് 2023 ടൂർണമെന്റിന്റെ ചരിത്രത്തിൽ ആറ് തവണ അർജന്റീന കിരീടം നേടിയിട്ടുണ്ട്. ഈ ടൂർണമെന്റിന്റെ മത്സരക്രമ പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായുള്ള ഔദ്യോഗിക നറുക്കെടുപ്പ് സൂറിച്ചിലെ ഫിഫ ആസ്ഥാനത്ത് വെച്ച് 2023 ഏപ്രിൽ 21-ന് നടക്കുന്നതാണ്.

Aishwarya
Next Story
Share it