Begin typing your search...

ആൻഡി ഫ്ലവർ ഇനി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ പരിശീലകൻ ; ഹെസനും ബംഗാറും പുറത്ത്

ആൻഡി ഫ്ലവർ ഇനി  ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ പരിശീലകൻ ; ഹെസനും ബംഗാറും പുറത്ത്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സിംബാബ്‌വെ മുൻ ക്യാപ്റ്റനായിരുന്ന ആൻഡി ഫ്ലവർ ഇനി ബാഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ മുഖ്യപരിശീലകനാകും. മൂന്ന് വർഷത്തേക്കാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. വിവിധ ടി-20 ഫ്രാഞ്ചൈസികളുടെ പരിശീലക സ്ഥാനം ആൻഡി ഫ്ലവർ വഹിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണുകളിൽ ടീം പരിശീലകനായിരുന്ന ഇന്ത്യൻ മുൻ ഓൾറൗണ്ടർ സഞ്ജയ് ബംഗാറിനു പകരക്കാരനായാണ് ഫ്ലവർ എത്തുന്നത്. ബംഗാറിനൊപ്പം ആർസിബി ഡയറക്ടർ ഓഫ് ക്രിക്കറ്റ് മൈക്ക് ഹെസനെയും മാനേജ്മെന്റ് പുറത്താക്കി. പുതിയ ഡയറക്ടർ ഓഫ് ക്രിക്കറ്റിനെ വൈകാതെ പ്രഖ്യാപിക്കും.

കഴിഞ്ഞ രണ്ട് സീസണിൽ ലക്നൗ സൂപ്പർ ജയന്റസിന്റെ പരിശീലകനായിരുന്നു ഫ്ലവർ. ഈ രണ്ട് വർഷവും പ്ലേ ഓഫിൽ കയറാൻ ലക്നൗവിനു സാധിച്ചു. 2010ൽ ഇംഗ്ലണ്ടിനൊത്ത് ടി-20 ലോകകപ്പ് നേടിയ ഫ്ലവർ പിഎസ്എലിൽ മുൾട്ടാൻ സുൽത്താൻസ്, ഐഎൽടി-20യിൽ ഗൾഫ് ജയന്റ്സ്, മെൻസ് ഹണ്ട്രഡിൽ ട്രെന്റ് റോക്കറ്റ്സ്, സിപിഎല്ലിൽ സെന്റ് ലൂസിയ കിംഗ്സ് തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട് . ആൻഡി ഫ്ലവറിന്റെ ഒഴിവിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ പരിശീലകനായി ഓസ്ട്രേലിയയുടെ മുൻ പരിശീലകൻ ജസ്റ്റിൻ ലാംഗറെ നിയമിച്ചു.

WEB DESK
Next Story
Share it