Begin typing your search...

കരാർ ലംഘിച്ച് മോഹൻ ബഗാനിൽ നിന്നും ഈസ്റ്റ് ബംഗാളിലേക്ക് കയറി; അൻവർ അലിക്ക് 4 മാസം വിലക്ക്; 12.90 കോടി രൂപ പിഴ

കരാർ ലംഘിച്ച് മോഹൻ ബഗാനിൽ നിന്നും ഈസ്റ്റ് ബംഗാളിലേക്ക് കയറി; അൻവർ അലിക്ക് 4 മാസം വിലക്ക്; 12.90 കോടി രൂപ പിഴ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മോഹൻ ബഗാനുമായുള്ള കരാർ ലംഘിച്ച് ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയതിന് ഇന്ത്യൻ ഫുട്ബോള്‍ താരം അൻവർ അലിയെ നാല് മാസത്തേക്ക് ക്ലബ്ബ് ഫുട്ബോളില്‍ നിന്ന് സസ്പെൻഡ് ചെയ്ത് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ. ഇത് കൂടാതെ, മോഹന്‍ ബഗാന് 12 കോടി 90 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ പ്ലെയേഴ്സ് സ്റ്റാറ്റസ് കമ്മിറ്റി ഉത്തരവിട്ടു. വിലക്ക് ക്ലബ്ബ് ഫുട്ബോളില്‍ മാത്രമായിരിക്കുമെന്നും ഇന്ത്യൻ കുപ്പായത്തില്‍ കളിക്കുന്നതിന് തടസമില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡൽഹി എഫ് സിയിൽ നിന്ന് വായ്പാ അടിസ്ഥാനത്തിൽ മോഹൻ ബഗാനിൽ എത്തിയ അൻവർ അലി, കരാർ ലംഘിച്ച് ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറുകയായിരുന്നു. ഇതിനെതിരെ മോഹൻ ബഗാൻ നൽകിയ പരാതിയിലാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ പ്ലെയേഴ്സ് സ്റ്റാറ്റസ് കമ്മിറ്റി നടപടിയെടുത്തത്. അൻവർ അലിയും മാതൃക്ലബ്ബായ ഡൽഹി എഫ്.സിയും നിലവിലെ ക്ലബ്ബായ ഈസ്റ്റ് ബംഗാളും ചേർന്നാണ് മോഹന്‍ ബഗാന് 12.90 കോടി രൂപ നഷ്ടപരിഹാരം നല്‍കേണ്ടത്. പിഴത്തുകയുടെ പകുതി അൻവർ അലിയാണ് നൽകേണ്ടത്.


WEB DESK
Next Story
Share it