Begin typing your search...

സമുദ്രങ്ങളുടെ നിറം 'പച്ച' ആകുന്നു; വിശദീകരിക്കാനാകാതെ ഗവേഷകർ

സമുദ്രങ്ങളുടെ നിറം പച്ച ആകുന്നു; വിശദീകരിക്കാനാകാതെ ഗവേഷകർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സമുദ്രങ്ങളുടെ നിറം പച്ചയാകുന്നതായി ഗവേഷകർ. 20 വർഷത്തിനിടെ ഭൂമിയിലെ പകുതിയിലധികം സമുദ്രങ്ങളുടെയും നിറം ഗണ്യമായി മാറിയെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. കാലാവസ്ഥാവ്യതിയാനമാണ് ഇതിനു കാരണമെന്നു പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഭൂമധ്യരേഖയ്ക്കു ചുറ്റുമുള്ള സമുദ്രങ്ങൾ പച്ച നിറത്തിലേക്കു മാറിയിരിക്കുന്നു. ഈ പ്രതിഭാസത്തെ വിശദീകരിക്കാൻ ആവശ്യമായ പഠനങ്ങൾ നടത്തേണ്ടിയിരിക്കുന്നു. കാലാവസ്ഥാവ്യതിയാനം ഇതുവരെ കാണാത്തവിധത്തിൽ ആവാസവ്യവസ്ഥയെ ബാധിച്ചിരിക്കുന്നു. ഇംഗ്ലണ്ടിലെ നാഷണൽ ഓഷ്യാനോഗ്രഫി സെന്ററിലെ സമുദ്ര കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നു.

സമുദ്രത്തിന്റെ നിറം അതിന്റെ ഉപരിതലത്തിൽ കാണപ്പെടുന്നതിനെ അടിസ്ഥാനമാക്കി മാറുന്നുവെന്ന് ശാസ്ത്രജ്ഞർ. പച്ചനിറത്തിലുള്ള സമുദ്രങ്ങളിൽ മറൈൻ ആൽഗയായ ഫൈറ്റോപ്ലാങ്ക്ടൺ കുടുതലായി കാണപ്പെടുന്നു. ഈ ആൽഗകൾ ഫോട്ടോസിന്തസിസ് ചെയ്യുന്നുണ്ട്. ഫൈറ്റോപ്ലാങ്ക്ടൺ സമുദ്ര ഭക്ഷ്യശൃംഖലയുടെ അടിത്തറയാണ്. ഇതിനെ സൂപ്ലാങ്ക്ടണും (സൂപ്ലാങ്ക്ടൺ- സൂക്ഷ്മജീവികൾ മുതൽ ജെല്ലിഫിഷ് പോലുള്ള വലിയ ജീവിവർഗങ്ങൾ വരെയുള്ള ജലാശയങ്ങളിൽ ഒഴുകിനടക്കുന്ന ജീവികളാണ്. സമുദ്രങ്ങളും ശുദ്ധജല സംവിധാനങ്ങളും ഉൾപ്പെടെയുള്ള വലിയ ജലാശയങ്ങളിൽ സൂപ്ലാങ്ക്ടൺ കാണപ്പെടുന്നു. ഭക്ഷ്യ ശൃംഖലയുടെ അവിഭാജ്യഘടകമായ പാരിസ്ഥിതിക പ്രാധാന്യമുള്ള ജീവികളാണ് സൂപ്ലാങ്ക്ടൺ) മത്സ്യവും ഭക്ഷിക്കുന്നു. ഇതിനെ വലിയ മത്സ്യങ്ങളും കടൽ പക്ഷികളും സമുദ്രസസ്തനികളും ഭക്ഷിക്കുന്നു.

അതേസമയം, കാലാവസ്ഥാപ്രതിസന്ധിയെ ചെറുക്കാൻ ഫൈറ്റോപ്ലാങ്ക്ടണും നിർണായകഘടകമായി വർത്തിക്കുന്നു. മനുഷ്യർ ഉത്പാദിപ്പിക്കുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ 30 ശതമാനവും സമുദ്രങ്ങൾ ആഗിരണം ചെയ്യുന്നതായി ഗവേഷകർ കണക്കാക്കുന്നു. ഈ കാർബൺ ഡൈ ഓക്സൈഡ് ആണ് ആൽഗകൾ ഫോട്ടോസിന്തസിസന് ഉപയോഗിക്കുന്നത്. 21 വർഷമായി സമുദ്രത്തിന്റെ നിറം നിരീക്ഷിക്കുന്ന നാസയുടെ അക്വാ സാറ്റലൈറ്റിലെ മോഡറേറ്റ് റെസല്യൂഷൻ ഇമേജിംഗ് സ്പെക്ട്രോ റേഡിയോമീറ്ററിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്ത ഗവേഷകർ 2002 മുതൽ 2022 വരെയുള്ള കാലയളവിൽ 56 ശതമാനം സമുദ്രങ്ങളിൽ, പ്രാഥമികമായി ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലും വർണമാറ്റം സംഭവിച്ചതായി കണ്ടെത്തി. നേച്ചർ ജേണലിൽ തങ്ങളുടെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ഗവേഷകർ.

കാലാവസ്ഥാ വ്യതിയാനമാണ് സമുദ്രജലത്തിന്റെ പച്ചനിറത്തിനു കാരണമെന്നു ശാസ്ത്രജ്ഞർ പറയുന്നുണ്ടെങ്കിലും, ഈ മാറ്റത്തിന് കാരണമാകുന്ന സമുദ്രങ്ങൾക്കുള്ളിലെ പ്രക്രിയ ഇപ്പോഴും ഒരു രഹസ്യമാണ്. ഉപഗ്രഹത്തിനു സമുദ്രങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന നിറം എടുക്കാൻ കഴിയുമെങ്കിലും ഈ മാറ്റങ്ങൾ മനുഷ്യനേത്രങ്ങൾക്ക് എപ്പോഴെങ്കിലും ദൃശ്യമാകുമോ എന്ന് ശാസ്ത്രജ്ഞർക്ക് ഇപ്പോഴും ഉറപ്പില്ല.

WEB DESK
Next Story
Share it