Begin typing your search...

അറിയാമോ ഈ അഗ്‌നിപർവതങ്ങളെക്കുറിച്ച്.., ലോകത്തിലെ ഏറ്റവും പഴയതും ഇപ്പോഴും സജീവുമായ അഞ്ച് അഗ്നിപർവതങ്ങൾ

അറിയാമോ ഈ അഗ്‌നിപർവതങ്ങളെക്കുറിച്ച്.., ലോകത്തിലെ ഏറ്റവും പഴയതും ഇപ്പോഴും സജീവുമായ അഞ്ച് അഗ്നിപർവതങ്ങൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അഗ്നിപർവതങ്ങൾ ലോകത്തിൽ കാണപ്പെടുന്ന പ്രകൃതി പ്രതിഭാസങ്ങളാണ്. ആയിരക്കണക്കിന് വർഷങ്ങളായി അഗ്നിപർവത സ്ഫോടനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഫോടനങ്ങളുടെ തെളിവുകളും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. സജീവമായതും അല്ലാത്തതുമായ നിരവധി അഗ്നിപർവതങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും പഴയ അഞ്ച് സജീവ അഗ്നിപർവതങ്ങൾ പരിചയപ്പെടാം.

1. മൗണ്ട് അൻസെൻ

ഏകദേശം 2.5 ദശലക്ഷം വർഷങ്ങൾക്ക് മുമ്പു മുതൽ നിലനിൽക്കുന്നു

രാജ്യം: ജപ്പാൻ

അക്ഷാംശം/രേഖാംശം: 32.7805 ° N, 130.2672 ° E

ഉയരം: 1,486 മീറ്റർ.

ജപ്പാനിലെ ക്യൂഷു ദ്വീപിൽ സ്ഥിതി ചെയ്യുന്നതും ഏകദേശം 2.5 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ടതുമായ അൻസെൻ പർവതം ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സജീവ അഗ്നിപർവതമായി കണക്കാക്കുന്നു.

2. മൗണ്ട് പിനറ്റുബോ

ഏകദേശം 1.1 ദശലക്ഷം വർഷങ്ങൾക്ക് മുമ്പു മുതൽ നിലനിൽക്കുന്നു

രാജ്യം: ഫിലിപൈൻസ്

അക്ഷാംശം/രേഖാംശം: 15.1429 ° N, 120.3496 ° E

ഉയരം: 1,486 മീറ്റർ.

മനിലയുടെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന അഗ്നിപർവതമാണ് പിനറ്റുബോ. ഇത് അവസാനമായി പൊട്ടിത്തെറിച്ചത് 1991ലാണ്. ഇപ്പോഴും സജീവമായ ഒരു അഗ്നിപർവതമാണ് പിനറ്റുബോ. എന്നാൽ, വളരെക്കാലമായി നിശബ്ദമാണ് പിനറ്റുബോ.

3. താൽ അഗ്‌നിപർവതം

ഏകദേശം 500,000 വർഷങ്ങൾക്ക് മുമ്പു മുതൽ നിലനിൽക്കുന്നു

രാജ്യം: ഫിലിപൈൻസ്

അക്ഷാംശം/രേഖാംശം: 14.0113 ° N, 120.9977 ° E

ഉയരം: 311 മീറ്റർ

ഫിലിപൈൻസിലെ ലുസോൺ ദ്വീപിലെ ബടാംഗാസ് എന്ന പ്രവിശ്യയിലാണ് താൽ അഗ്നിപർവതം സ്ഥിതി ചെയ്യുന്നത്. 1614ൽ അവസാനമായി പൊട്ടിത്തെറിച്ചതിന് ശേഷം 35ലധികം തവണ പൊട്ടിത്തെറിച്ച ഒരു സജീവ അഗ്നിപർവതമാണിത്. 2005ലായിരുന്നു ഇതിന്റെ അവസാന സ്ഫോടനം. അതിനുശേഷം ഇതുവരെ സ്ഫോടനങ്ങൾ ഉണ്ടായിട്ടില്ല.

4. പാവ്ലോഫ് അഗ്നിപർവതം

ഏകദേശം 400,000 വർഷങ്ങൾക്ക് മുമ്പു മുതൽ സ്ഥിതി ചെയ്യുന്നു

രാജ്യം: യുഎസ്എ

അക്ഷാംശം/രേഖാംശം: 55.4203 ° N, 161.8931 ° W

ഉയരം: 2,515 മീറ്റർ.

അലാസ്‌കയിൽ സ്ഥിതി ചെയ്യുന്ന പാവ്ലോഫ് അഗ്നിപർവതം ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിൽ ഒന്നാണ്. 1879 മുതൽ ഇത് 100ലധികം തവണ പൊട്ടിത്തെറിച്ചു. ഇപ്പോഴും ശക്തമായി തുടരുന്ന അഗ്‌നിപർവതമാണിത്.

5. മെറാപ്പി അഗ്നിപർവതം

ഏകദേശം 400,000 വർഷങ്ങൾക്ക് മുമ്പു മുതൽ സ്ഥിതി ചെയ്യുന്നു

രാജ്യം: ഇന്തോനേഷ്യ

അക്ഷാംശം/രേഖാംശം: 7.5407 ° S, 110.4457 ° E

ഉയരം: 2,910 മീറ്റർ

ഇന്തോനേഷ്യയിലെ കിഴക്കൻ ജാവയിൽ സ്ഥിതി ചെയ്യുന്ന ഒരു അഗ്നിപർവതമാണ് മെറാപ്പി അഗ്നിപർവതം. ഇന്തോനേഷ്യയിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിൽ ഒന്നാണ് മെറാപ്പി.

WEB DESK
Next Story
Share it