Begin typing your search...

ഇരു ഹറമിലും എത്തുന്ന ഭിന്നഷേശിക്കാർക്ക് കൈത്താങ്ങായി സന്നദ്ധ പ്രവർത്തകർ

ഇരു ഹറമിലും എത്തുന്ന ഭിന്നഷേശിക്കാർക്ക് കൈത്താങ്ങായി സന്നദ്ധ പ്രവർത്തകർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഉം​റ തീ​ർ​ഥാ​ട​ന​ത്തി​നും സ​ന്ദ​ർ​ശ​ന​ത്തി​നും മ​ക്ക​യി​ലെ മ​സ്ജി​ദു​ൽ ഹ​റ​മി​ലും മ​ദീ​ന​യി​ലെ മ​സ്‌​ജി​ദു​ന്ന​ബ​വി​യി​ലും എ​ത്തു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സൗ​ദി അ​ധി​കൃ​ത​രു​ടെ​യും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ​യും സേ​വ​നം ശ്ര​ദ്ധേ​യ​മാ​കു​ന്നു. സ്വ​ന്ത​മാ​യി ആ​രാ​ധ​നാ​ക​ർ​മ​ങ്ങ​ൾ ചെ​യ്യാ​ൻ ക​ഴി​യാ​ത്ത തീ​ർ​ഥാ​ട​ക​ർ​ക്ക് എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കി കൂ​ടെ​നി​ൽ​ക്കു​ന്ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ വി​ല​മ​തി​ക്കു​ന്ന​താ​ണ്.​പ്ര​ത്യേ​കം പ​രി​ശീ​ല​നം ല​ഭി​ച്ച വ​ള​ന്റി​യ​ർ​മാ​രു​ടെ സേ​വ​നം ഇ​രു ഹ​റ​മി​ലു​മെ​ത്തു​ന്ന ഓ​രോ സ​ന്ദ​ർ​ശ​ക​നും അ​വി​സ്മ​ര​ണീ​യ അ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്നു. ഭി​ന്ന​ശേ​ഷി​ക്കാ​ർ ഇ​രു ഹ​റ​മു​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് മു​ത​ൽ പു​റ​ത്തു​പോ​കു​ന്ന​ത് വ​രെ സേ​വ​ക​ർ അ​വ​രോ​ടൊ​പ്പ​മു​ണ്ടാ​വും.

കാ​ഴ്ച, കേ​ൾ​വി, ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കാ​യി പ്ര​ത്യേ​കം രൂ​പ​ക​ൽ​പ​ന ചെ​യ്ത പ്രാ​ർ​ഥ​നാ മേ​ഖ​ല​ക​ൾ ഇ​രു ഹ​റ​മു​ക​ളി​ലും സം​വി​ധാ​നി​ച്ചി​ട്ടു​ണ്ട്. ഇ​രു​ഹ​റം കാ​ര്യാ​ല​യ​ത്തി​ന്റെ പ്ര​ത്യേ​ക ടീ​മാ​ണ് ഇ​ത് നി​യ​ന്ത്രി​ക്കു​ന്ന​ത്. കേ​ൾ​വി​ക്കു​റ​വു​ള്ള​വ​രെ സ​ഹാ​യി​ക്കാ​ൻ ആം​ഗ്യ​ഭാ​ഷ രീ​തി​ക​ളും ഉ​പ​യോ​ഗി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച പ്ര​ഭാ​ഷ​ണ​ങ്ങ​ൾ പ്രാ​ർ​ഥ​നാ​സ്ഥ​ല​ങ്ങ​ളി​ൽ ആം​ഗ്യ​ഭാ​ഷ​യി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ടു​ന്നു. ബ്രെ​യി​ൽ ഖു​ർ​ആ​നു​ക​ളും ഫ്ലെ​ക്സി​ബി​ൾ ഖു​ർ​ആ​ൻ ഹോ​ൾ​ഡ​റു​ക​ളും ബ്രെ​യി​ൽ ലി​പി​യി​ലു​ള്ള ഇ​സ്‍ലാ​മി​ക പു​സ്ത​ക​ങ്ങ​ളും ഇ​വി​ടെ ല​ഭ്യ​മാ​ണ്.

ഇ​രു​ഹ​റം അ​ങ്ക​ണ​ങ്ങ​ളി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് മാ​ത്ര​മാ​യി ‘ഗോ​ൾ​ഫ് കാ​ർ​ട്ടു​ക​ൾ’ ഉ​ണ്ട്. ഇ​ത് അ​വ​രു​ടെ സ​ഞ്ചാ​രം എ​ളു​പ്പ​മാ​ക്കു​ന്നു. പ്ര​വേ​ശി​ക്കാ​നും പു​റ​ത്തു​ക​ട​ക്കാ​നും റാ​മ്പു​ക​ളോ​ടു​കൂ​ടി​യ 32 ഗേ​റ്റു​ക​ളാ​ണ് മ​ക്ക ഹ​റ​മി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് . 68, 74, 79, 84, 89, 90, 93, 94 എ​ന്നീ ന​മ്പ​റു​ക​ൾ ഉ​ൾ​പ്പെ​ടെ ഗേ​റ്റു​ക​ൾ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് മാ​ത്ര​മാ​ണ്. ഹ​റ​മു​ക​ളി​ൽ പ്ര​ത്യേ​ക വി​ശ്ര​മ​മു​റി​ക​ളും ഇ​വ​ർ​ക്കാ​യു​ണ്ട്. കേ​ൾ​വി​ക്കു​റ​വു​ള്ള​വ​ർ​ക്ക് സ​ഹാ​യി​ക്കാ​ൻ പ്ര​ത്യേ​കം ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ത്തി​വ​രു​ന്ന​തെ​ന്ന് ആം​ഗ്യ​ഭാ​ഷാ വ്യാ​ഖ്യാ​താ​വാ​യ യ​ഹ്‌​യ അ​ൽ-​ഹ​ർ​ബി പ​റ​ഞ്ഞു.

WEB DESK
Next Story
Share it