Begin typing your search...

താമസ, തൊഴിൽ , അതിർത്തി നിയമങ്ങളുടെ ലംഘനം ; സൗ​ദി അറേബ്യയിൽ ഇരുപതിനായിരത്തിലധികം പേർ പിടിയിൽ

താമസ, തൊഴിൽ , അതിർത്തി നിയമങ്ങളുടെ ലംഘനം ; സൗ​ദി അറേബ്യയിൽ ഇരുപതിനായിരത്തിലധികം പേർ പിടിയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

താ​മ​സ, തൊ​ഴി​ൽ, അ​തി​ർ​ത്തി സു​ര​ക്ഷാ​നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 20,093 വി​ദേ​ശി​ക​ൾ കൂ​ടി സൗ​ദി അ​റേ​ബ്യ​യി​ൽ പി​ടി​കൂ​ടി. ജൂ​ലൈ നാ​ലി​നും ജൂ​ലൈ 10നും ​ഇ​ട​യി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 12,460 താ​മ​സ​നി​യ​മ ലം​ഘ​ക​രും 5,400 അ​തി​ർ​ത്തി​സു​ര​ക്ഷ ലം​ഘ​ക​രും 2,233 തൊ​ഴി​ൽ​നി​യ​മ ലം​ഘ​ക​രു​മാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്.1,737 പേ​ർ അ​ന​ധി​കൃ​ത​മാ​യി രാ​ജ്യാ​തി​ർ​ത്തി ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ​വ​രാ​ണ്. അ​തി​ൽ 42 ശ​ത​മാ​നം യ​മ​നി​ക​ളും 57 ശ​ത​മാ​നം എ​ത്യോ​പ്യ​ക്കാ​രും ഒ​രു ശ​ത​മാ​നം മ​റ്റ് രാ​ജ്യ​ക്കാ​രു​മാ​ണ്.

അ​ന​ധി​കൃ​ത​മാ​യി രാ​ജ്യം വി​ടാ​ൻ ശ്ര​മി​ച്ച 49 പേ​രും അ​റ​സ്​​റ്റി​ലാ​യി​ട്ടു​ണ്ട്. ഇ​ത്ത​രം നി​യ​മ​ലം​ഘ​ക​ർ​ക്ക്​ സ​ഹാ​യ​വും അ​ഭ​യ​വും ജോ​ലി​യും ന​ൽ​കി​യ​തി​ന്​ 16 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു. 9,438 പേ​രെ നാ​ടു​ക​ട​ത്തു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള യാ​ത്രാ​രേ​ഖ​ക​ൾ ശ​രി​യാ​ക്കു​ന്ന​തി​ന്​ അ​ത​ത്​ രാ​ജ്യ​ങ്ങ​ളു​ടെ എം​ബ​സി​ക​ളും കോ​ൺ​സു​ലേ​റ്റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

3,833 പേ​രു​ടെ യാ​ത്ര ന​ട​പ​ടി​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഈ ​കാ​ല​യ​ള​വി​ൽ 11,655 പേ​രെ നാ​ടു​ക​ട​ത്തി. നി​യ​മ​ലം​ഘ​ക​രെ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക്​ 15 വ​ർ​ഷം വ​രെ ത​ട​വും ഒ​രു ല​ക്ഷം റി​യാ​ൽ പി​ഴ​യു​മാ​ണ് ശി​ക്ഷ​യെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

നി​യ​മ​ലം​ഘ​ക​ർ​ക്ക്​ ഗ​താ​ഗ​ത, താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി​യ വാ​ഹ​ന​വും വീ​ടു​ക​ളും ക​ണ്ടു​കെ​ട്ടും. ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ മ​ക്ക, റി​യാ​ദ്, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ 911 എ​ന്ന ന​മ്പറി​ലും രാ​ജ്യ​ത്തി​ന്റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ൽ 999, 996 എ​ന്നീ ന​മ്പ​റു​ക​ളി​ലും വി​ളി​ച്ച് റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

WEB DESK
Next Story
Share it