Begin typing your search...

സൗദിയിലെ പബ്ലിക് ട്രാൻസ്പോർട്ട് നിയമലംഘനങ്ങൾ; ജൂണിൽ മാത്രം 43400 ലംഘനങ്ങൾ

സൗദിയിലെ പബ്ലിക് ട്രാൻസ്പോർട്ട് നിയമലംഘനങ്ങൾ; ജൂണിൽ മാത്രം 43400 ലംഘനങ്ങൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൗദിയിൽ പബ്ലിക് ട്രാൻസ്പോർട്ട് മേഖലയിൽ നാൽപ്പത്തിനാലായിരത്തിലധികം നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് ഇത്രയും നിയമ ലംഘനങ്ങൾ പിടികൂടിയത്. ജൂണിൽ സൗദി പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി നടത്തിയ 2,16,000 പരിശോധനകളിലാണ് നിയമ ലംഘനങ്ങൾ പിടികൂടിയത്. റോഡ്, റെയിൽ ഗതാഗത രംഗത്ത് നടത്തിയ പരിശോധനയിൽ 43,400 നിയമ ലംഘനങ്ങൾ കണ്ടെത്തി.

അതോറിറ്റി നിർദ്ദേശിച്ച നിബന്ധനകൾ പാലിക്കാതിരിക്കുക, മതിയായ സൗകര്യങ്ങളും സുരക്ഷാ ഉപകരണങ്ങളും ഉപയോഗിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളിലാണ് നടപടി. രാജ്യത്തെ പൊതുഗതാഗത രംഗത്തും ട്രാൻസ്പോർട്ടേഷൻ മേഖലയിലും അടുത്തിടെ പുതിയ മാറ്റങ്ങൾ നടപ്പാക്കിയിരുന്നു. ഡ്രൈവർമാർക്കേർപ്പെട്ടുത്തിയ പ്രത്യേക ഡ്രൈവർകാർഡ്, ട്രാൻസ്പോർട്ടേഷൻ ഡിജിറ്റൽ പാസ് എന്നിവ ഇതിന്റെ ഭാഗമായിരുന്നു.

WEB DESK
Next Story
Share it