Begin typing your search...

സൗദിയിൽ ക്യാമറകൾ വഴി വാഹന ഇൻഷൂറൻസ് പരിശോധിക്കും

സൗദിയിൽ ക്യാമറകൾ വഴി വാഹന ഇൻഷൂറൻസ് പരിശോധിക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൗദിയിൽ ക്യാമറകൾ വഴി വാഹനങ്ങളുടെ ഇൻഷുറൻസ് പരിശോധിക്കുന്ന സംവിധാനം വരുന്നു.പുതിയ സംവിധാനം ഒക്ടോബർ മുതൽ പ്രാബല്യത്തിലാകുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. നിയമലംഘനം കണ്ടെത്തിയാൽ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

വാഹനങ്ങളുടെ ഇൻഷൂറൻസ് സാധുവല്ലെങ്കിൽ ഇലക്ട്രോണിക് ആയി നിയമലംഘനം രേഖപ്പെടുത്തുന്ന സംവിധാനമാണ് രാജ്യത്തുടനീളം നടപ്പിലാക്കാൻ പോകുന്നത്. റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ വഴി വാഹനങ്ങളുടെ ഇൻഷൂറൻസ് സാധുത ഓട്ടോമാറ്റിക്കായി നിരീക്ഷിക്കും. ഇൻഷൂറൻസ് കാലഹരണപ്പെട്ടതായി കണ്ടെത്തിയാൽ അത് ഉടൻ തന്നെ അതത് വാഹനങ്ങളുടെ മേൽ നിയമലംഘനമായി രേഖപ്പെടുത്തും. ഒക്ടോബർ ഒന്ന് മുതലാണ് പുതിയ സംവിധാനം രാജ്യത്ത് പ്രാബല്യത്തിൽ വരിക. അതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ട്രാഫിക് ഡയരക്ടറേറ്റ് അറിയിച്ചു.

രാജ്യത്തെ എല്ലാ റോഡുകളിലും ഈ സംവിധാനം സജ്ജീകരിക്കുന്നുണ്ട്. എല്ലാ വാഹനങ്ങളും നിരീക്ഷിക്കുമെന്നും നിയമം ലംഘനം കണ്ടെത്തിയാൽ പിഴ ചുമത്തുമെന്നും ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകുന്നു. അപകടങ്ങളിൽപ്പെടുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വാഹനങ്ങൾ ഇൻഷൂർ ചെയ്ത് സുരക്ഷിതമാക്കണമെന്നും ട്രാഫിക് നിയമങ്ങളും നിർദേശങ്ങളും പാലിക്കണമെന്നും ട്രാഫിക് വിഭാഗം സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു.

WEB DESK
Next Story
Share it