Begin typing your search...

മക്കയിലും മദീനയിലും വാഹന പരിശോധന കർശനമാക്കി ; റമദാൻ ആദ്യ ആഴ്ചയിൽ നടത്തിയത് 34,000 ത്തിൽ അധികം പരിശോധനകൾ

മക്കയിലും മദീനയിലും വാഹന പരിശോധന കർശനമാക്കി ; റമദാൻ ആദ്യ ആഴ്ചയിൽ നടത്തിയത് 34,000 ത്തിൽ അധികം പരിശോധനകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റ​മ​ദാ​ൻ മാ​സ​ത്തി​ൽ മ​ക്ക​യി​ലും മ​ദീ​ന​യി​ലും വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. റ​മ​ദാ​നി​​​ന്റെ ആ​ദ്യ ആ​ഴ്​​ച​യി​ൽ 34,000ത്തി​ല​ധി​കം പ​രി​ശോ​ധ​ന​ക​ളാ​ണ് ജ​ന​റ​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി ന​ട​ത്തി​യ​ത്. ഗ​താ​ഗ​ത മാ​ന​ദ​ണ്ഡ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പാ​ലി​ക്കു​ന്ന​ത് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്രാ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും മ​​ന്ത്രാ​ല​യം ന​ട​ത്തു​ന്ന നി​ര​ന്ത​ര ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്.

മ​ക്ക​യി​ൽ 24,632 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​താ​യും 5,530 ലം​ഘ​ന​ങ്ങ​ൾ നി​രീ​ക്ഷി​ച്ച​താ​യും അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. മ​ദീ​ന​യി​ൽ 9,711 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. 1,054 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. ഓ​പ​റേ​റ്റി​ങ്​ പെ​ർ​മി​റ്റി​ല്ലാ​ത്ത ഡ്രൈ​വ​ർ​മാ​ർ, ബ​സി​ൽ ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ സ​ജ്ജീ​ക​രി​ക്കാ​തി​രി​ക്ക​ൽ, ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ൾ​ക്ക് അ​സി​സ്​​റ്റ​ൻ​റ് ഡ്രൈ​വ​ർ ഇ​ല്ലാ​തി​രി​ക്ക​ൽ എ​ന്നി​വ​യാ​ണ് മ​ക്ക​യി​ലെ ബ​സു​ക​ളി​ൽ ക​ണ്ടെ​ത്തി​യ ഏ​റ്റ​വും ഗു​രു​ത​ര​മാ​യ ലം​ഘ​ന​ങ്ങ​ൾ. ഓ​പ​റേ​റ്റി​ങ് കാ​ർ​ഡ് ഇ​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ക, റ​ദ്ദാ​ക്കി​യ ഓ​പ​റേ​റ്റി​ങ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച്​ വാ​ഹ​ന​മോ​ടി​ക്ക​ൽ, ച​ര​ക്ക്​ ഗ​താ​ഗ​ത രേ​ഖ ഇ​ല്ലാ​തി​രി​ക്ക​ൽ, അ​ത്യാ​വ​ശ്യ​മാ​യ അം​ഗീ​കൃ​ത സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തി​രി​ക്ക​ൽ എ​ന്നി​വ​യാ​ണ്​ ട്ര​ക്കു​ക​ളി​ൽ ക​ണ്ടെ​ത്തി​യ പ്ര​ധാ​ന നി​യ​മ​ലം​ഘ​ന​ങ്ങ​ൾ.

ടാ​ക്​​സി മേ​ഖ​ല​യി​ലെ നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത്​ ജോ​ലി ചെ​യ്യു​മ്പോ​ൾ അം​ഗീ​കൃ​ത യൂ​നി​ഫോം ധ​രി​ക്കു​ന്ന​തി​ലെ വീ​ഴ്ച, സാ​​ങ്കേ​തി​ക​പ്ര​ശ്​​ന​ങ്ങ​ളു​ള്ള​തും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ, വാ​ഹ​ന​ത്തി​ൽ ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​ല്ലാ​തി​രി​ക്ക​ൽ എ​ന്നി​വ​യാ​ണ്.

വ​ർ​ക്ക്​ പെ​ർ​മി​റ്റ്​ ഇ​ല്ലാ​ത്ത ഡ്രൈ​വ​ർ​മാ​ർ, ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​ല്ലാ​തി​രി​ക്ക​ൽ, ബ​സി​ലെ ടോ​യ്‌​ല​റ്റു​ക​ൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ക​ൽ എ​ന്നി​വ​യാ​ണ്​ മ​ദീ​ന​യി​ൽ ബ​സു​ക​ളി​ൽ ക​ണ്ടെ​ത്തി​യ പ്ര​ധാ​ന​പ്പെ​ട്ട നി​യ​മ​ലം​ഘ​ന​ങ്ങ​ൾ.

ഓ​പ​റേ​റ്റി​ങ്​ കാ​ർ​ഡ് ഇ​ല്ലാ​തെ വാ​ഹ​ന​മോ​ടി​ക്ക​ൽ, ച​ര​ക്ക് ഗ​താ​ഗ​ത രേ​ഖ ഇ​ല്ലാ​ത്ത​ത്, അം​ഗീ​കൃ​ത മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​​ത്ത ഗാ​ർ​ഡ്‌ റെ​യി​ലു​ക​ൾ എ​ന്നി​വ ച​ര​ക്ക്​ ലോ​റി​ക​ളു​ടെ ലം​ഘ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടും. ഓ​പ​റേ​റ്റി​ങ്​ കാ​ർ​ഡ് ല​ഭി​ക്കാ​തെ വാ​ഹ​നം ഓ​ടി​ക്ക​ൽ, സാ​​ങ്കേ​തി​ക​പ്ര​ശ്​​ന​ങ്ങ​ളു​ള്ള​തും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ, ഡ്രൈ​വ​ർ അം​ഗീ​കൃ​ത യൂ​നി​ഫോം ധ​രി​ക്കാ​തി​രി​ക്ക​ൽ എ​ന്നി​വ ടാ​ക്​​സി​ക​ളി​ലെ നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്നും ഗ​താ​ഗ​ത അ​തോ​റി​റ്റി പ​റ​ഞ്ഞു.

WEB DESK
Next Story
Share it