Begin typing your search...
വിവിധ നിയലംഘനങ്ങൾ ; പരിശോധന കർശനമാക്കി സൗദി അറേബ്യ
വിവിധ നിയമലംഘനങ്ങൾ നടത്തി സൗദിയിൽ അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന പരിശോധനയും ശിക്ഷാനടപടിയും തുടരുന്നു. താമസ, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 17,030 വിദേശികളെയാണ് അറസ്റ്റ് ചെയ്തത്. താമസ നിയമം ലംഘനത്തിന് 10,662 പേരും അനധികൃത അതിർത്തി കടക്കൽ കുറ്റത്തിന് 4,147 പേരും തൊഴിൽ നിയമലംഘനങ്ങൾക്ക് 2,221 പേരുമാണ് പിടിയിലായത്.
അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 1,119 പേരിൽ 71 ശതമാനം യമനികളും 27 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അയൽ രാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 65 പേരെ പിടികൂടി. നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിനും 17 പേരെ കസ്റ്റഡിയിലെടുത്തു.
Next Story