ട്രാഫിക് മുന്നറിയിപ്പ് ; സ്കൂളുകൾക്ക് സമീപം ഹോൺ മുഴക്കിയാൽ 500 റിയാൽ പിഴ
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപം ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ട്രാഫിക് വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് ട്രാഫിക് നിയമലംഘനത്തിന് പുറമേ ഡ്രൈവിങ് മര്യാദകളുടെ ലംഘനവും മോശമായ പെരുമാറ്റവുമായി കണക്കാക്കുമെന്ന് ട്രാഫിക് വകുപ്പ് പറഞ്ഞു. വിദ്യാലയങ്ങൾക്ക് സമീപം ഹോൺ മുഴക്കി ശബ്ദമുണ്ടാക്കുന്നത് ലംഘനമാണ്.
300 മുതൽ 500 റിയാൽ വരെ പിഴ ഈടാക്കുമെന്നും ട്രാഫിക് വകുപ്പ് വിശദീകരിച്ചു നഗരങ്ങളിലെയും ഗവർണറേറ്റുകളിലെയും എല്ലാ റോഡുകളിലും ജങ്ഷനുകളിലും തുരങ്കങ്ങളിലും സഞ്ചാരം സുഗമമാക്കുന്നതിനും സ്കൂളുകൾക്കും സർവകലാശാലകൾക്കും മുന്നിലുള്ള കവലകൾ നിയന്ത്രിക്കുന്നതിനും ട്രാഫിക് പട്രോളിങ് ദിവസവും പ്രവർത്തിക്കുന്നുണ്ട്. റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സുഗമമായ ഗതാഗതത്തിനും തിരക്ക് കുറക്കുന്നതിനുമാണെന്നും ട്രാഫിക് വകുപ്പ് പറഞ്ഞു.