Begin typing your search...

സൗ​ദി അ​റേ​ബ്യ​യിൽ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സൗ​ദി അ​റേ​ബ്യ​യിൽ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മാ​ർ​ച്ച് മു​ത​ൽ മേ​യ് വ​രെ തു​ട​രു​ന്ന നി​ല​വി​ലെ വ​സ​ന്ത​കാ​ല​ത്ത് സൗ​ദി അ​റേ​ബ്യ​യു​ടെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും ചി​ല​യി​ട​ങ്ങ​ളി​ൽ സാ​ധാ​ര​ണ തോ​തി​നേ​ക്കാ​ൾ ര​ണ്ട്​ ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ താ​പ​നി​ല ഉ​യ​രു​മെ​ന്നും ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം.

ഉ​പ​രി​ത​ല താ​പ​നി​ല​യി​ൽ ജീ​സാ​ൻ മേ​ഖ​ല​യി​ലും മ​ക്ക​യു​ടെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ദീ​ന, അ​സീ​ർ, ത​ബൂ​ക്ക് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​പ​നി​ല​യി​ലെ വ​ർ​ധ​ന ഒ​ന്ന​ര ഡി​ഗ്രി​യി​ലെ​ത്തു​മെ​ന്നും കേ​ന്ദ്രം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.കേ​ന്ദ്ര​ത്തി​​​ന്റെ പ്ര​വ​ച​ന​മ​നു​സ​രി​ച്ച് നി​ല​വി​ലെ വ​സ​ന്ത​കാ​ല​ത്ത് രാ​ജ്യ​ത്തെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും സാ​ധാ​ര​ണ തോ​തി​ൽ മ​ഴ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

രാ​ജ്യ​ത്തി​​ന്റെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ, ഹാ​ഇ​ൽ, വ​ട​ക്ക​ന​തി​ർ​ത്തി മേ​ഖ​ല, അ​ൽ ജൗ​ഫ്, ത​ബൂ​ക്ക്, അ​സീ​ർ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളു​ടെ ഭാ​ഗ​ങ്ങ​ളി​ൽ മ​റ്റി​ട​ങ്ങ​ളി​ൽ ശ​രാ​ശ​രി​യേ​ക്കാ​ൾ കു​റ​ഞ്ഞ മ​ഴ ല​ഭി​ക്കാ​ൻ 50 ശ​ത​മാ​നം സാ​ധ്യ​ത​യു​ള്ള​താ​യി റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​രാ​ശ​രി​യേ​ക്കാ​ൾ കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കും. കാ​ലാ​വ​സ്ഥ റി​പ്പോ​ർ​ട്ട് പ്ര​കാ​രം രാ​ജ്യ​ത്തി​​ന്റെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും 50-60 ശ​ത​മാ​നം വ​രെ മ​ഴ പെ​യ്യാ​നു​ള്ള സാ​ധ്യ​ത​യാ​ണ് വ​സ​ന്ത​കാ​ല​ത്തു​ള്ള​ത്.

ഏ​പ്രി​ലി​ൽ, രാ​ജ്യ​ത്ത് ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലും സാ​ധാ​ര​ണ മ​ഴ​യു​ടെ തോ​ത് കേ​ന്ദ്രം പ്ര​തീ​ക്ഷി​ക്കു​ന്നു. മേ​യി​ൽ മ​ഴ സാ​ധാ​ര​ണ നി​ര​ക്കി​ൽ പെ​യ്യു​മെ​ന്നും ഏ​പ്രി​ലി​ൽ രാ​ജ്യ​ത്തി​​ന്റെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും താ​പ​നി​ല ഉ​യ​രു​മെ​ന്നും ഈ ​വ​ർ​ധ​ന​യു​ടെ നി​ര​ക്ക് ഏ​ക​ദേ​ശം ര​ണ്ട് ഡി​ഗ്രി​യാ​യി​രി​ക്കു​മെ​ന്നും ജീ​സാ​ൻ, ന​ജ്‌​റാ​ൻ മേ​ഖ​ല​ക​ളി​ലും മ​ക്ക മേ​ഖ​ല​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും താ​പ​നി​ല​യി​ലെ വ​ർ​ധ​ന ഒ​ന്ന​ര ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ എ​ത്തു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു.

മേ​യി​ൽ റി​യാ​ദ്, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ, അ​ൽ ഖ​സിം, ന​ജ്‌​റാ​ൻ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​പ​നി​ല ര​ണ്ട് ഡി​ഗ്രി ഉ​യ​രു​മെ​ന്നും കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തി​​ന്റെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​ന്ന​ര ഡി​ഗ്രി വ​രെ എ​ത്തു​മെ​ന്നും കേ​ന്ദ്രം പ്ര​വ​ചി​ക്കു​ന്നു.

മ​ഴ​യും ഉ​പ​രി​ത​ല താ​പ​നി​ല​യും ഉ​ൾ​പ്പെ​ടെ ഈ ​വ​ർ​ഷ​ത്തെ വ​സ​ന്ത​കാ​ല​ത്ത് രാ​ജ്യ​ത്ത് നി​ല​വി​ലു​ള്ള​തും പ്ര​തീ​ക്ഷി​ക്കു​ന്ന​തു​മാ​യ കാ​ലാ​വ​സ്ഥ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം പു​റ​ത്തി​റ​ക്കി​യ ത്രൈ​മാ​സ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി.

WEB DESK
Next Story
Share it