Begin typing your search...

സൗദിയിൽ സ്വയം തൊഴിലന്വേഷകരുടെ എണ്ണം വർധിക്കുന്നു

സൗദിയിൽ സ്വയം തൊഴിലന്വേഷകരുടെ എണ്ണം വർധിക്കുന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൗദിയിൽ സ്വയംതൊഴിൽ തേടുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ്. ഈ വർഷം ആദ്യപകുതിയിൽ സ്വയംതൊഴിൽ കരാറുകളുടെ എണ്ണം ഇരുപത്തി മൂന്നര ലക്ഷത്തിലെത്തിയതായി മാനവവിഭവശേഷി മന്ത്രാലയം പുറത്ത് വിട്ട് കണക്കുകൾ സൂചിപ്പിക്കുന്നു. ഫ്ളക്സിബിൽ തൊഴിൽ കരാറുകളുടെ എണ്ണത്തിലും ഗണ്യമായ വർധനവ് രേഖപ്പെടുത്തി.

സൗദി മാനവവിഭവശേഷി സാമൂഹ്യവികസന മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസിയാണ് കണക്കുകൾ പുറത്ത് വിട്ടത്. 2023 ആദ്യ പകുതി പിന്നിടുമ്പോൾ രാജ്യത്തെ സ്വയംതൊഴിലന്വേഷകരുടെ എണ്ണം 23 ലക്ഷത്തി അറുപതിനായിരം പിന്നിട്ടതായി റിപ്പോർട്ട് പറയുന്നു. ഇക്കാലയളവിൽ ഫ്ളക്സിബിൾ തൊഴിൽ കരാറുകളിലും വലിയ വർധനവ് രേഖപ്പെടുത്തി. 377800 ആയി ഇത് ഉയർന്നു.

അജീർ വഴി രജിസ്റ്റർ ചെയ്ത താൽക്കാലിക ജീവനക്കാരുടെ എണ്ണം 115000 ആയും ഫ്രീലാൻസ് ജീവനക്കാരുടെ എണ്ണം 16 ലക്ഷത്തി എഴുപതിനായിരമായി വർധിച്ചതായും മന്ത്രാലയത്തിന്റെ റിപ്പോർട്ട് പറയുന്നു. വിദൂര ജോലികൾക്കായി നിയമിക്കുന്ന കമ്പനികളുടെ എണ്ണം 7800ഉം ഫ്ളക്സിബിൾ വർക്ക് സേവനം ലഭ്യമാക്കുന്ന കമ്പനികളുടെ എണ്ണം 7600ഉം ആയി ഉയർന്നു. സ്വയം തൊഴിലിനായി രാജ്യത്ത് അംഗീകരിച്ച പ്രഫഷനുകളുടെ എണ്ണം 281 ആയി ഉയർന്നിട്ടുണ്ട്.

WEB DESK
Next Story
Share it