Begin typing your search...

കഅ്ബയുടെ താക്കോൽ പുതിയ പരിചാരകന് കൈമാറി

കഅ്ബയുടെ താക്കോൽ പുതിയ പരിചാരകന് കൈമാറി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കഅ്​ബയുടെ താക്കോൽ പുതിയ പരിചാരകന്​ കൈമാറി. മക്കയിൽ വച്ചാണ് താക്കോൽ കൈമാറൽ ചടങ്ങ്​ നടന്നു. കഅ്​ബയുടെ പരിചാരകനായിരുന്ന ഡോ. സ്വാലിഹ്​ അൽശൈബിയുടെ മരണത്തെ തുടർന്ന്​ പിൻഗാമിയായ ശൈഖ്​ അബ്​ദുൽ വഹാബ്​ ബിൻ സൈനുൽ ആബിദീൻ അൽശൈബിക്ക്​ ആണ്​ കഅ്​ബയുടെ താക്കോൾ കൈമാറിയത്​. ഇതോടെ 78മത് കഅ്​ബ പരിചാരകനായി ​ശൈഖ്​ അബ്​ദുൽ വഹാബ് ബിൻ സൈനുൽ ആബിദീൻ അൽശൈബി.

35 സെൻറീമീറ്റർ നീളവും ഇരുമ്പ് കൊണ്ട് നിർമ്മിച്ചതുമാണ്​ കഅ്ബയുടെ താക്കോൽ. ഇത്​ കൈവശം വെക്കാനുള്ള ഉത്തരവാദിത്വം കഅ്​ബ പരിചാരകന്​ മാത്രമാണ്. അതോടൊപ്പം കിസ്​വ മാറ്റുക, കഅ്​ബ കഴുകുക, സുഗന്ധം പൂ​ശുക, കഅ്​ബ തുറക്കുക, അടയ്ക്കുക തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാത്തിനും ഉത്തരവാദിത്വം കഅ്​ബയുടെ പരിചാരകനാണ്​. മക്ക ഹറമിലെ ഏറ്റവും പ്രശസ്തവും പഴക്കമേറിയതും മാന്യവുമായ ​പദവിയും തൊഴിലുമായി ‘കഅ്​ബയുടെ പരിചാരകൻ’(സാദിൻ) എന്ന ജോലി കണക്കാക്കപ്പെടുന്നു. പ്രവാചക​ന്റെ കാലത്ത്​ മക്ക കീഴടക്കിയ ശേഷം കഅ്​ബയുടെ താക്കോൾ സൂക്ഷിപ്പും പരിപാലനവും അൽശൈബി കുടുംബത്തിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അതിന്റെ തുടർച്ചയെന്നോണം ശൈബിയാക്കളാണ്​ ഇന്നോളം കഅ്​ബയുടെ താക്കോൽ സൂക്ഷിക്കുന്നതടക്കമുള്ള ജോലികൾ നടത്തികൊണ്ടിരിക്കുന്നത്​. അബ്​ദുൽ അസീസ്​ രാജാവ്​ മക്കയിൽ പ്രവേശിച്ച ശേഷവും കഅ്​ബയുടെ പരിചരണമെന്ന മാന്യമായ ജോലി ബനീ ശൈബക്കാരോട്​ തുടരാൻ ആവശ്യപ്പെടുകയായിരുന്നു.

സൽമാൻ രാജാവി​ന്റെയും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​ന്റെയും കീഴിൽ ഈ ജോലി നിർവഹിക്കാൻ ദൈവം എന്നെ സഹായിക്കട്ടെയെന്ന്​ കഅ്​ബയുടെ താക്കോൾ ഏറ്റുവാങ്ങിയ ശേഷം ശൈഖ്​ അബ്​ദുൽവഹാബ്​ അൽശൈബി പറഞ്ഞു.

WEB DESK
Next Story
Share it