Begin typing your search...
ഫ്യൂചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റിവ് സമ്മേളനം സമാപിച്ചു; ആഗോള സാമ്പത്തിക വിഷയങ്ങൾ ചർച്ചയായി
സൗദി അറേബ്യയിൽ നടന്ന ഏഴാമത് ഫ്യൂചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റിവ് സമ്മേളനം റിയാദിൽ സമാപിച്ചു. മൂന്ന് ദിവസം നീണ്ടുനിന്ന സമ്മേളനം സൗദിയുടെ ഭാവി വികസന പദ്ധതികൾക്ക് പുതിയ ദിശാബോധം പകർന്നു. വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് എണ്ണമറ്റ കരാറുകളിൽ ഒപ്പുവെച്ചു.
സാമ്പത്തിക രംഗത്തെ വൈവിധ്യവത്ക്കരണം ഊർജിതമാക്കുന്നതിനൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെ പുതിയ സങ്കേതങ്ങളിൽ കൂടുതൽ ഊന്നൽ നൽകാനും എഫ്.ഐ.ഐ സമ്മേളനം സൗദിക്ക് പ്രേരണയാകും.
ഫ്യൂചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് ആഗോള തലത്തിലുള്ള സാമ്പത്തിക വിഷയങ്ങളും വെല്ലുവിളികളും ചർച്ച ചെയ്തതായി എഫ്.ഐ.ഐ സി.ഇ.ഒ റിച്ചാഡ് അറ്റിയാസ് പറഞ്ഞു.
Next Story