Begin typing your search...

സൗദി അറേബ്യയിലെ ജിസാനിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയ 120 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി അധിക്യതർ

സൗദി അറേബ്യയിലെ ജിസാനിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയ 120 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി അധിക്യതർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൗദി അറേബ്യയിലെ ജിസാനിൽ കഴിഞ്ഞ മാസം വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയ 120 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി അധികൃതർ. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും നഗരസഭയുടെ നിബന്ധനകളും വ്യാപാര സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടായിരുന്നു പരിശോധനകൾ.

കഴിഞ്ഞ ഒരു മാസത്തിനിടെ 1340 ഫീൽഡ് പരിശോധനകൾ നടത്തിയതായി മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളിലും റസ്റ്റോറന്റുകളിലും മൊബൈൽ റസ്റ്റോറന്റുകളിലും മുനിസിപ്പാലിറ്റിയിലെ ഇതര സ്ഥാപനങ്ങളിലുമെല്ലാം ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. ഉപയോഗ യോഗ്യമല്ലാതിരുന്ന 330 കിലോഗ്രാം ഭക്ഷ്യ വസ്തുക്കൾ റെയ്ഡിനിടെ കണ്ടെത്തി നശിപ്പിച്ചതായി സ്വാംത മുനിസിപ്പാലിറ്റി മേധാവി എഞ്ചിനീയർ പറഞ്ഞു.

പരിശോധനയിൽ ഗുരുതരമായ നിയമ ലംഘനങ്ങൾ കണ്ടെത്തിയ 11 സ്ഥാപനങ്ങൾ അടച്ചു പൂട്ടി. ഗുരുതരമല്ലാത്ത മറ്റ് നിയമ ലംഘനങ്ങൾ കണ്ടെത്തിയ 120 സ്ഥാപനങ്ങൾക്കാണ് പിഴ ചുമത്തിയത്. പൊതുജനാരോഗ്യ സുരക്ഷ കണക്കിലെടുത്ത് വരും ദിവസങ്ങളിലും വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

Elizabeth
Next Story
Share it