Begin typing your search...

പത്താമത് സൗ​ദി ഫിലിം ഫെസ്റ്റിവെല്ലിന് തുടക്കമായി

പത്താമത് സൗ​ദി ഫിലിം ഫെസ്റ്റിവെല്ലിന് തുടക്കമായി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പ​ത്താ​മ​ത് സൗ​ദി ഫി​ലിം ഫെ​സ്റ്റി​വ​ലി​ന് ദ​ഹ്‌​റാ​നി​ലെ കി​ങ് അ​ബ്ദു​ൽ അ​സീ​സ് സെ​ന്റ​ർ ഫോ​ർ വേ​ൾ​ഡ് ക​ൾ​ച്ച​റി​ൽ (ഇ​ത്റ) തു​ട​ക്ക​മാ​യി. ഇ​ത്റ​യും സി​നി​മ സൊ​സൈ​റ്റി​യും സം​സ്കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 76 ച​ല​ച്ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. സൗ​ദി സം​വി​ധാ​യ​ക​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ സ​​ന്ദോ​ക്ജി സം​വി​ധാ​നം ചെ​യ്ത ‘അ​ണ്ട​ർ ഗ്രൗ​ണ്ടാ​’യി​രു​ന്നു ഉ​ദ്ഘാ​ട​ന ചി​ത്രം.

ഓ​രോ വ​ർ​ഷം ക​ഴി​യും​തോ​റും ജി.​സി.​സി മേ​ഖ​ല​യി​ൽ മേ​ള പ്ര​ശ​സ്തി​യാ​ർ​ജി​ച്ചു​വ​രു​ക​യാ​ണെ​ന്ന് ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ർ അ​ഹ​മ്മ​ദ് അ​ൽ മു​ല്ല പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ സി​നി​മ, സ​യ​ൻ​സ് ഫി​ക്ഷ​ൻ എ​ന്നി​വ ഈ ​വ​ർ​ഷ​ത്തെ പ്ര​ധാ​ന തീ​മാ​ണ്. ബോ​ളി​വു​ഡി​ന് അ​പ്പു​റം ഇ​ന്ത്യ​യു​ടെ സ​മ്പ​ന്ന​മാ​യ സി​നി​മ പാ​ര​മ്പ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ഇ​ന്ത്യ​ൻ സി​നി​മ വി​ഭാ​ഗം. ശി​ൽ​പ​ശാ​ല​ക​ളും സാം​സ്കാ​രി​ക സെ​മി​നാ​റു​ക​ളും കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളും മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കും.

WEB DESK
Next Story
Share it