സൗദിയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ബാലികയ്ക്ക് പരിക്ക്
സൗദിയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് 13 വയസുകാരിക്ക് പരിക്കേറ്റു. ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോണിന് തീപിടിച്ചാണ് ബാലികയ്ക്ക് പൊള്ളലേറ്റത്. സൗദി അറേബ്യയുടെ വടക്കൻ അതിർത്തി മേഖലയിലാണ് സംഭവം. കുട്ടിയുടെ നില ഗുരുതരമല്ലെന്ന് പോലിസ് അറിയിച്ചു.
മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനായി ഇലക്ട്രിക് പ്ലഗ്ഗുമായി ബന്ധിപ്പിച്ച പെൺsustains-burns-as-mobile-phone-catches-fire-saudiകുട്ടി ഫോൺ കൈയിൽ പിടിച്ച് ഉറങ്ങിപ്പോവുകയായിരുന്നു. ചാർജ്ജിംഗിനിടെ ചൂടായ ഫോണിന് തീപ്പിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
പെൺകുട്ടിയുടെ നിലവിളി കേട്ടാണ് വീട്ടുകാർ ഉണർന്നത്. മുറിയിൽ ചെന്ന് നോക്കിയപ്പോൾ കുട്ടിയുടെ കൈയിൽ നിന്ന് മൊബൈൽ ഫോൺ കത്തുകയായിരുന്നു. ഉടൻ തന്നെ മൊബൈൽ ഫോൺ കൈയിൽ നിന്ന് താഴേക്ക് തട്ടിയിടുകയായിരുന്നു.
ഉടൻ തന്നെ, കുട്ടിയെ റഫ സെൻട്രൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോയി, അവിടെ അവൾ സുഖം പ്രാപിച്ചു വരികയാണെന്ന് പിതാവ് പറഞ്ഞു. അദ്ഭുതകരമായാണ് വൻ ദുരന്തത്തിൽ നിന്ന് തങ്ങൾ രക്ഷപ്പെട്ടതെന്ന് റഫ ഗവർണറേറ്റിലെ അഞ്ചംഗ കുടുംബം പറഞ്ഞു. മൊബൈൽ ഫോൺ ചാർജറുമായി ബന്ധിപ്പിച്ചാണ് മകൾ ഉറങ്ങിയതെന്നും അത് പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നും പിതാവ് വെളിപ്പെടുത്തി.