Begin typing your search...

സൗദി അറേബ്യയിൽ നിക്ഷേപകരെ പിന്തുണയ്ക്കാൻ പ്രത്യേക കോടതികൾ സ്ഥാപിക്കുന്നു

സൗദി അറേബ്യയിൽ നിക്ഷേപകരെ പിന്തുണയ്ക്കാൻ പ്രത്യേക കോടതികൾ സ്ഥാപിക്കുന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാ​ജ്യ​ത്ത്​ വാ​ണി​ജ്യ, വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങു​ന്ന നി​ക്ഷേ​പ​ക​രെ​ പി​ന്തു​ണ​ക്കാ​ൻ സൗ​ദി അ​റേ​ബ്യ​യി​ൽ പ്ര​ത്യേ​ക കോ​ട​തി​ക​ൾ സ്ഥാ​പി​ക്കു​ന്നു. നി​ക്ഷേ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​നാ​ണ്​ പ്ര​ത്യേ​ക കോ​ട​തി​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്.

നി​ക്ഷേ​പ മ​ന്ത്രാ​ല​യം ഫെ​ഡ​റേ​ഷ​ൻ ഓ​ഫ്​ സൗ​ദി ​ചേം​ബേ​ഴ്​​​സി​ന് അ​യ​ച്ച ക​ത്തി​ലാ​ണ് ഈ ​വി​വ​ര​മു​ള്ള​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള കോ​ട​തി സ്ഥാ​പി​ക്കേ​ണ്ട​തി​​ന്റെ ആ​വ​ശ്യ​ക​ത എ​ത്ര​ത്തോ​ളം ഉ​ണ്ടെ​ന്ന​റി​യാ​ൻ നി​ര​വ​ധി പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളോ​ടും അ​ഭി​പ്രാ​യം ആ​രാ​ഞ്ഞി​ട്ടു​ണ്ട്.

രാ​ജ്യ​ത്തെ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ൽ നി​ക്ഷേ​പ​ക​രു​ടെ വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കാ​നും പ്രാ​ദേ​ശി​ക, ആ​ഗോ​ള ത​ല​ങ്ങ​ളി​ൽ ഒ​രു നി​ക്ഷേ​പ​കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​നാ​ണ്​ പ്ര​ത്യേ​ക നി​ക്ഷേ​പ കോ​ട​തി​ക​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്. രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന ദ്രു​ത​ഗ​തി​യി​ലു​ള്ള നി​യ​മ നി​ർ​മാ​ണ, ജു​ഡീ​ഷ്യ​ൽ സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ടെ ച​ട്ട​ക്കൂ​ടി​നു​ള്ളി​ലാ​ണ് ഈ ​ന​ട​പ​ടി​യെ​ന്നും നി​ക്ഷേ​പ മ​ന്ത്രാ​ല​യം സൂ​ചി​പ്പി​ച്ചു.

‘വി​ഷ​ൻ 2030’​ന്റെ​യും ദേ​ശീ​യ നി​ക്ഷേ​പ പ​ദ്ധ​തി​യു​ടെ​യും ല​ക്ഷ്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി വി​ക​സ​ന ച​ക്ര​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​ന്​ കൂ​ടി​യാ​ണെ​ന്നും മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

WEB DESK
Next Story
Share it