സൗദിയിൽ ഏപ്രിൽ 1 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത
രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഏപ്രിൽ 1, തിങ്കളാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, 2024 മാർച്ച് 28, വ്യാഴാഴ്ച മുതൽ ഏപ്രിൽ 1, തിങ്കളാഴ്ച വരെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ ഇടിയോട് കൂടിയ മഴ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്.
بمشيئة الله، من #الخميس إلى #الاثنين المقبل، هطول أمطار رعدية على معظم مناطق #المملكة.. وللتفاصيل ⬇️ https://t.co/Z392xLqBZx@SaudiDCD #نحيطكم_بأجوائكم pic.twitter.com/yoh0RPH645
— المركز الوطني للأرصاد (NCM) (@NCMKSA) March 26, 2024
മക്ക, റിയാദ്, ജസാൻ, അസീർ, അൽ ബാഹ, മദീന, തബൂക്, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്‌സ്, ഹൈൽ, അൽ ഖാസിം, ഈസ്റ്റേൺ പ്രൊവിൻസ് തുടങ്ങിയ മേഖലകളിൽ ഈ കാലയളവിൽ ശക്തമായ മഴ, വെള്ളത്തിന്റെ കുത്തൊഴുക്ക്, ആലിപ്പഴം പൊഴിയൽ, ശക്തിയായ കാറ്റ് എന്നിവ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. ഇതോടൊപ്പം ഏതാനം പ്രദേശങ്ങളിൽ കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരാനിടയുണ്ടെന്നും കാലാവസ്ഥാ അധികൃതർ അറിയിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ പൊതുജനങ്ങളോട് ജാഗ്രത പുലർത്താൻ സൗദി സിവിൽ ഡിഫൻസ് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. പെട്ടന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് വിട്ട് നിൽക്കാനും, ജലാശയങ്ങളിൽ നീന്താൻ ഇറങ്ങരുതെന്നും സൗദി അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.