Begin typing your search...

സൗ​ദി അ​റേ​ബ്യ​യി​ൽ​ നിന്ന് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ ഗണ്യമായ കുറവ്

സൗ​ദി അ​റേ​ബ്യ​യി​ൽ​ നിന്ന് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ ഗണ്യമായ കുറവ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൗ​ദി അ​റേ​ബ്യ​യി​ൽ​ നി​ന്നും പ്ര​വാ​സി​ക​ളു​ടെ നാ​ട്ടി​ലേ​ക്കു​ള്ള പ​ണ​മ​യ​ക്ക​ൽ ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​താ​യി ക​ണ​ക്കു​ക​ൾ. നാ​ട്ടി​ലേ​ക്ക​യ​ക്കു​ന്ന പ​ണ​ത്തി​ൽ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ ഏ​റ്റ​വും കു​റ​വാ​ണ് ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് സൗ​ദി സെ​ൻ​ട്ര​ൽ ബാ​ങ്ക് (സാ​മ) ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി. സൗ​ദി​യി​ലെ പ്ര​വാ​സി​ക​ളു​ടെ പ​ണ​മ​യ​ക്ക​ൽ ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തി​ൽ 10.41 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 9.33 ശ​ത​കോ​ടി റി​യാ​ലാ​യി.

വി​ദേ​ശ പ​ണ​മ​യ​ക്ക​ൽ പ്ര​തി​മാ​സം 1.08 ശ​ത​കോ​ടി മാ​സാ​ടി​സ്ഥാ​ന​ത്തി​ൽ കു​റ​ഞ്ഞ​താ​യാ​ണ് ക​ണ​ക്കു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഇ​ത് അ​ഞ്ച് വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ ശ​രാ​ശ​രി പ്ര​തി​മാ​സ നി​ല​യെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു. ശ​രാ​ശ​രി പ്ര​തി​മാ​സ പ​ണ​മ​യ​ക്ക​ൽ നി​ല ജ​നു​വ​രി​യി​ലും ഫെ​ബ്രു​വ​രി​യി​ലും കു​റ​ഞ്ഞ​ത് അ​ഞ്ച് വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലേ​ക്ക് ഇ​ടി​ഞ്ഞു. ര​ണ്ട് മാ​സ​ത്തെ ശ​രാ​ശ​രി പ​ണ​മ​യ​ക്ക​ൽ ഏ​ക​ദേ​ശം 9.87 ശ​ത​കോ​ടി റി​യാ​ലി​ലെ​ത്തി. 2019 ൽ ​പ്ര​വാ​സി​ക​ളു​ടെ പ്ര​തി​മാ​സ പ​ണ​മ​യ​ക്ക​ലി​ന്റെ ശ​രാ​ശ​രി മൂ​ല്യം ഏ​ക​ദേ​ശം 10.46 ശ​ത​കോ​ടി റി​യാ​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് തു​ട​ർ​ച്ച​യാ​യ ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ലും ഇ​ത് സ്ഥി​ര​മാ​യ വ​ർ​ധ​ന നി​ല​നി​ർ​ത്തി​യി​രു​ന്നു.

2020 വ​ർ​ഷ​ത്തി​ൽ വി​ദേ​ശ പ​ണ​മ​യ​ക്ക​ലി​​ന്റെ പ്ര​തി​മാ​സ ശ​രാ​ശ​രി 12.47 ശ​ത​കോ​ടി റി​യാ​ലാ​യി ഉ​യ​ർ​ന്നി​രു​ന്നു. 2021ൽ ​അ​ത് 12.82 ശ​ത​കോ​ടി റി​യാ​ലാ​യി ഉ​യ​ർ​ന്നു. എ​ന്നാ​ൽ 2022ൽ ​അ​ത് കു​റ​യാ​ൻ തു​ട​ങ്ങി. ശ​രാ​ശ​രി പ്ര​തി​മാ​സ പ​ണ​മ​യ​ക്ക​ൽ മൂ​ല്യം 11.94 ശ​ത​കോ​ടി​യാ​യി. 2023 ൽ ​വി​ദേ​ശ പ​ണ​മ​യ​ക്ക​ലി​ന്റെ ശ​രാ​ശ​രി മൂ​ല്യം 10.41 ശ​ത​കോ​ടി റി​യാ​ലാ​യി വീ​ണ്ടും കു​റ​ഞ്ഞു. ഈ ​വ​ർ​ഷം ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലെ ധ​ന കൈ​മാ​റ്റ​ത്തി​ന്റെ ശ​രാ​ശ​രി മൂ​ല്യം 9.87 ശ​ത​കോ​ടി റി​യാ​ലി​ലെ​ത്തി​യ​താ​യാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. പ്ര​വാ​സി​ക​ളു​ടെ മൊ​ത്തം പ​ണ​മ​യ​ക്ക​ലി​ൽ ഇ​ടി​വ് ഉ​ണ്ടാ​യി കൊ​ണ്ടി​രി​ക്കു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

WEB DESK
Next Story
Share it