Begin typing your search...

ജിദ്ദ കോർണീഷിൽ കടൽ തിരമാല ആക്രമണം

ജിദ്ദ കോർണീഷിൽ കടൽ തിരമാല ആക്രമണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജിദ്ദ കോർണിഷിലെ ചില ഭാഗങ്ങളിൽ കടൽ തിരമാലകളുടെ ആക്രമണം. വലിയ ഉയരത്തിൽ ആഞ്ഞുവീശിയ തിരമാലകൾ തീരത്തേക്ക്​ അടിച്ചുകയറി. വടക്കുപടിഞ്ഞാറൻ മേഖലകളിൽ വെള്ളിയാഴ്​ച വൈകീട്ട്​ വീശിയടിച്ച കാറ്റിനെ തുടർന്നാണ് കോർണിഷിൽ​​ കടൽ തിരമാലകൾ ഉയരുകയും കടൽത്തീരത്തേക്ക് വെള്ളം കയറുകയും ചെയ്തത്​. രണ്ടര മീറ്ററിലധികം കടൽ തിരമാലകൾ ഉയർന്നതായാണ്​ റിപ്പോർട്ട്​. ഹയ്യ്​ ശാത്വിഅ്​ രണ്ടിന്​ മുന്നിലുള്ള കോർണിഷിനോട് ചേർന്നുള്ള റോഡുകളിലേക്കാണ് കൂടുതൽ​ വെള്ളം കയറിയത്​.

മുൻകരുതലായി​ ട്രാഫിക്​ വകുപ്പ്​ പ്രദേശ​ത്തേക്കുള്ള ഗതാഗതത്തിന്​ താൽകാലികമായി നിയന്ത്രണമേർപ്പെടുത്തി. കടൽ ശാന്തമായതോടെ​ ഫഖീഹ് അക്വേറിയം ഭാഗത്ത്​ നിന്ന്​ കിഴക്കോട്ട് ഗതാഗതം പുനസ്ഥാപിച്ചതായി ട്രാഫിക്​ വകുപ്പ്​ വ്യക്തമാക്കി. മുനിസിപ്പാലിറ്റിയിലെ ഫീൽഡ് ടീമുകൾ വൈള്ളം കയറിയ കോർണിഷിലെ ഭാഗത്ത്​ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി മുനിസിപ്പാലിറ്റി വക്താവ്​ മുഹമ്മദ്​ അൽബുഖ്​മി പറഞ്ഞു.

കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന്​ ജിദ്ദ നഗരത്തിലെ പൗരന്മാരോടും താമസക്കാരോടും ജാഗ്രത പാലിക്കാനും തീരപ്രദേശങ്ങളിൽ നിന്ന് അകന്നുനിൽക്കാനും വെള്ളം നിറഞ്ഞ തെരുവുകളിലൂടെ യാത്ര ചെയ്യരുതെന്നും ട്രാഫിക്​ ആവശ്യപ്പെട്ടിരുന്നു. ചില മേലഖയിൽ കാലാവസ്ഥ മാറ്റമുള്ളതിനാൽ കടലിൽ ഇറങ്ങരുതെന്ന്​ മീൻപിടുത്തക്കാരോടും ഉല്ലാസത്തിനെത്തുന്നവരോടും ബോർഡർ ഗാർഡും ആവശ്യപ്പെട്ടിരുന്നു.

WEB DESK
Next Story
Share it