Begin typing your search...

ചുട്ടുപൊള്ളുന്ന ചൂട് ; സൗദിയിൽ ഉച്ചസമയത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് വിലക്ക്

ചുട്ടുപൊള്ളുന്ന ചൂട് ; സൗദിയിൽ ഉച്ചസമയത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് വിലക്ക്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വേനൽ കടുത്തതോടെ ഉച്ച വെയിലത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് വിലക്ക്. ജൂൺ 15 മുതൽ സെപ്തംബർ 15 വരെയാണ് നിയന്ത്രണം. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയവും ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് ദേശീയ കൗൺസിലുമാണ് ഇത് നടപ്പാക്കുന്നത്.

സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും നിയമം ബാധകമായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണിത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുകയും ഇതിന്‍റെ ലക്ഷ്യമാണ്.

തൊഴിൽ സമയം ക്രമീകരിക്കാനും പുതിയ നിയന്ത്രണം നടപ്പാക്കാനും മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു. ഈ നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാവും. ഇത്തരം നിയമ ലംഘനങ്ങൾ മന്ത്രാലയത്തിന്റെ ഏകീകൃത നമ്പറിൽ (19911) അറിയിക്കണം. മന്ത്രാലയത്തിന്‍റെ മൊബൈൽ ആപ്പ് വഴിയും റിപ്പോർട്ട് ചെയ്യാം.

WEB DESK
Next Story
Share it