സെയിൽസ്, പ്രൊക്യൂർമെന്റ്, പ്രൊജക്ട് മേഖലയിൽ സൗദിവൽക്കരണം; നിയമം പ്രാബല്യത്തിൽ
സൗദിയില്‍ സെയില്‍സ്, പ്രൊക്യൂര്‍മെന്റ്, പ്രെജക്ട് മാനേജ്‌മെന്റ് മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണം പ്രാബല്യത്തിലായി. വിവിധ മേഖലകളില്‍ പതിനഞ്ച് മുതല്‍ അന്‍പത് ശതമാനം വരെയാണ് സ്വദേശിവല്‍ക്കരണം നടപ്പിലാകുക. മാസങ്ങള്‍ക്ക് മുമ്പ് മാനവവിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ച നിയമമാണ് പ്രാബല്യത്തിലായത്. മാസങ്ങള്‍ക്ക് മുമ്പ് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണം പ്രാബല്യത്തിലായതായി മന്ത്രാലയം അറിയിച്ചു. സെയില്‍സ്, പ്രൊക്യുര്‍മെന്റ്, പ്രൊജക്ട് മാനേജ്‌മെന്റ് മേഖലയിലാണ് പുതുതായി സ്വദേശിവല്‍ക്കരണം നടപ്പിലാകുക. നിയമം നടപ്പിലാക്കുന്നതിന് മന്ത്രാലയം അനുവദിച്ച സമയപരിധി അവസാനിച്ചതോടെ നിബന്ധന പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ പരിശോധനക്കും തുടക്കമായി.
സെയില്‍സ് മാനേജര്‍, റീട്ടെയില്‍ മാനേജര്‍, സെയില്‍സ് സ്പഷ്യലിസ്റ്റ്, ഹോള്‍സെയില്‍ മാനേജര്‍, ഐ.ടി സെയില്‍സ് സ്പഷ്യലിസ്റ്റ്, സെയില്‍സ് റെപ്രസന്റേറ്റീവ് തുടങ്ങിയ തസ്തികകളിലെ 15 ശതമാനം തസ്തികകളില്‍ സ്വദേശികളെ നിയമിക്കണം. പ്രൊക്യൂര്‍മെന്റ് മാനേജര്‍, റെപ്രസെന്റേറ്റീവ്, സ്പഷ്യലിസ്റ്റ്, കരാര്‍ മാനേജര്‍, ടെന്‍ഡര്‍ സ്പഷ്യലിസ്റ്റ് തുടങ്ങിയ തസ്തികകളിലെ 50 ശതമാനവും സ്വദേശിവല്‍ക്കരണ പരിധിയില്‍ ഉള്‍പ്പെടുത്തി.
പ്രൊജക്ട് മാനേജര്‍, മാനേജ്‌മെന്റ് സ്പഷ്യലിസ്റ്റ്, ഓഫീസ് സ്പഷ്യലിസ്റ്റ്, കമ്മ്യൂണിക്കേഷന്‍ പ്രോജക്ട് മാനേജര്‍, ബിസിനസ് സര്‍വീസ് പ്രൊജക്ട് മാനേജര് തുടങ്ങിയ തസ്തികകളില്‍ 35 ശതമാനവും പുതിയ സ്വദേശിവല്‍ക്കരണ പരിധിയില്‍ ഉള്‍പ്പെടും. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ ജോലിയെടുക്കുന്ന മേഖല കൂടിയാണ് പുതുതായി സ്വദേശിവല്‍ക്കരണ പരിധിയില്‍ ഉള്‍പ്പെട്ടവ.