Begin typing your search...

മാർച്ച് 11ന് സൗദി പതാകദിനം ആചരിക്കും

മാർച്ച് 11ന് സൗദി പതാകദിനം ആചരിക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മാർച്ച് 11ന് സൗദി പതാകദിനമായി ആചരിക്കുന്നതിന് ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു. 1937 മാർച്ച് 11 ന് അബ്ദുൽ അസീസ് അൽ സൗദ് രാജാവ് സൗദി പതാകയ്ക്ക് അംഗീകാരം നൽകിയ ദിവസമെന്ന നിലയ്ക്കാണ് ഈ ദിനം പതാക ദിനമായി ആചരിക്കുന്നത്. സ്ഥാപിതമായത് മുതൽ, മധ്യ ഭാഗത്ത് ഇസ് ലാമിക വിശ്വാസ പ്രഖ്യാപനം ലിഖിതപ്പെടുത്തിയ പച്ച നിറമുള്ള പതാക ഏകദൈവ വിശ്വാസം, നീതി, ശക്തി, പുരോഗതി, സമൃദ്ധി എന്നിവയെ സൂചിപ്പിക്കുന്ന മഹത്തായ അർഥങ്ങളുടെ പ്രതീകമാണ് .

രാജ്യത്തിന്റെ ചരിത്രത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന ദേശീയ പതാകയുടെ മൂല്യത്തിൽ നിന്നാണ് ഇങ്ങനെയൊരു ദിവസം സമർപ്പിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. രാഷ്ട്രം സ്ഥാപിക്കപ്പെട്ടത് സമാധാനത്തിന്റെയും ഇസ്‍ലാമിന്റെയും സന്ദേശം അടിസ്ഥാനമാക്കിയാണ്. മൂന്നു നൂറ്റാണ്ടുകളായി രാജ്യത്തെ ഒരുമിപ്പിച്ചുനിര്‍ത്താനുള്ള എല്ലാ നീക്കങ്ങള്‍ക്കും സൗദി പതാക സാക്ഷ്യം വഹിച്ചു. രാജ്യത്തെ പൗരന്മാര്‍ അഭിമാനമായി ഉയർത്തിപ്പിടിക്കുന്ന ഈ പതാക രാഷ്ട്രത്തിന്റെയും അതിന്റെ ശക്തിയുടെയും പരമാധികാരത്തിന്റെയും ഐക്യത്തിന്റെയും പ്രകടനമാണെന്ന് രാജകീയ ഉത്തരവിൽ പറയുന്നുമാർച്ച് 11ന് സൗദി പതാകദിനം ആചരിക്കും

saudi to celebrate flag day on march 11 of each year

Elizabeth
Next Story
Share it