സൗദിയിൽ ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു
രാജ്യത്തെ ട്രാഫിക് നിയമനലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുന്ന ഒരു പുതിയ പദ്ധതി സംബന്ധിച്ച് സൗദി ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.
ഈ അറിയിപ്പ് പ്രകാരം 2024 ഏപ്രിൽ 18 വരെയുള്ള കാലയളവിൽ ചുമത്തപ്പെടുന്ന ട്രാഫിക് പിഴുതുകകൾക്കാണ് ഈ ഇളവ് ബാധകമാകുന്നത്. സൗദി ധനകാര്യ മന്ത്രാലയം, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (SDAIA) എന്നിവരുമായി ചേർന്നാണ് ആഭ്യന്തര മന്ത്രാലയം ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഈ പദ്ധതി പ്രഖ്യാപിക്കപ്പെട്ട തീയതി മുതൽ ആറ് മാസത്തെ കാലയളവിനുള്ളിൽ നിലവിലെ ട്രാഫിക് പിഴകൾ ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിക്കൊണ്ട് ഇളവോടെ അടച്ച് തീർക്കാവുന്നതാണ്. എല്ലാ പിഴതുകകളും ഒരുമിച്ച് അടയ്ക്കുന്നതിനും, അല്ലെങ്കിൽ ഓരോ പിഴ തുകകൾ വെവ്വേറെയായി അടയ്ക്കുന്നതിനും ഇതിലൂടെ സാധിക്കുന്നതാണ്.
الأسئلة الشائعة عن تخفيض سداد غرامات المخالفات المرورية المتراكمة على مرتكبيها قبل تاريخ 09/ 10/ 1445 هـ الموافق 18/ 04/ 2024 م بنسبة (50%) وتطبيق المادة (75) من نظام المرور.#تخفيض_المخالفات_المرورية pic.twitter.com/Ef78xhQFWE
— وزارة الداخلية (@MOISaudiArabia) April 4, 2024