Begin typing your search...

ഉംറ തീര്‍ഥാടനത്തിന് വരുന്നവര്‍ നുസുക്ക്, തവക്കല്‍നാ ആപ്പ് വഴി മുന്‍കൂട്ടി ബുക്ക് ചെയ്യണം: സൗദി ആഭ്യന്തര മന്ത്രാലയം

ഉംറ തീര്‍ഥാടനത്തിന് വരുന്നവര്‍ നുസുക്ക്, തവക്കല്‍നാ ആപ്പ് വഴി മുന്‍കൂട്ടി ബുക്ക് ചെയ്യണം: സൗദി ആഭ്യന്തര മന്ത്രാലയം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഉംറ തീർഥാനടം നിർവഹിക്കാൻ ആഗ്രഹിക്കുന്ന വിശ്വാസികൾ നുസുക്ക് അല്ലെങ്കിൽ തവക്കൽന ആപ്പുകൾ വഴി അപ്പോയിന്റ്മെന്റ് റിസർവ് ചെയ്യണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. തീർഥാടന കേന്ദ്രങ്ങളിൽ വലിയ ജനത്തിരക്ക് അനുഭവപ്പെടുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയെന്ന് മന്ത്രാലയത്തിലെ പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ബസ്സാമി പറഞ്ഞു. ആവശ്യത്തിന് ഉംറ ബുക്കിംഗുകൾ ലഭ്യമാണെന്നും ഹജ്ജ് ഉംറ മന്ത്രാലയവും രണ്ട് വിശുദ്ധ മസ്ജിദുകളുടെ കാര്യങ്ങളുടെ ജനറൽ പ്രസിഡൻസിയും ഏകോപിപ്പിച്ചാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മക്കയിലെ 911 യൂണിഫൈഡ് ഓപ്പറേഷൻസ് സെന്ററിൽ ഈ വർഷത്തെ ഉംറ സീസണിനായുള്ള മന്ത്രാലയത്തിന്റെ പദ്ധതികളെക്കുറിച്ചും തയ്യാറെടുപ്പുകളെക്കുറിച്ചും ഉംറ സുരക്ഷാ സേനാ നേതാക്കൾക്കായി നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലും മൂന്നാം റിംഗ് റോഡിന് സമീപവും മക്കയിലെ വിശുദ്ധ മസ്ജിദിന് സമീപമുള്ള പൊതുഗതാഗത സ്റ്റേഷനുകളിലും പ്രതീക്ഷിക്കുന്ന വലിയ ജനത്തിരക്ക് കണക്കിലെടുത്താണ് ജനക്കൂട്ടത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ വിവിധ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിരിക്കുന്നതെന്നും അൽ ബസ്സാമി പറഞ്ഞു.

യാചകർക്കെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്നും അൽ ബസ്സാമി പറഞ്ഞു. തീർഥാടകരും സന്ദർശകരും പതിവായി സന്ദർശിക്കുന്ന എല്ലാ സ്ഥലങ്ങളിലും സുരക്ഷ എന്നിവ ഉറപ്പുവരുത്തുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അതിന്റെ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഹമ്മൂദ് ബിൻ സുലൈമാൻ അൽ ഫറജ് പറഞ്ഞു. മക്കയിലെ ഗ്രാൻഡ് മസ്ജിദ്, മദീനയിലെ പ്രവാചകന്റെ മസ്ജിദ്, പ്രധാന സ്ഥലങ്ങൾ എന്നിവയ്ക്ക് ചുറ്റും സുരക്ഷാ പരിശോധകരെയും സപ്പോർട്ട് സേനയെയും വിന്യസിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ തീപ്പിടുത്തം പോലുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിന് ഫയർ ആൻഡ് റെസ്‌ക്യൂ മൊബൈൽ യൂനിറ്റുകളുടെ സേവനം ലഭ്യമാണ്.

Aishwarya
Next Story
Share it