Begin typing your search...

സൗദിയിൽ പണപ്പെരുപ്പം മാറ്റമില്ലാതെ തുടരുന്നു ; കെട്ടിട വാടകയിൽ 10ശതമാനത്തിന്റെ വർധന

സൗദിയിൽ പണപ്പെരുപ്പം മാറ്റമില്ലാതെ തുടരുന്നു ; കെട്ടിട വാടകയിൽ 10ശതമാനത്തിന്റെ വർധന
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൗദിയിൽ പണപ്പെരുപ്പം മാറ്റമില്ലാതെ തുടരുന്നതായി റിപ്പോർട്ട്. രാജ്യത്ത് ഏപ്രിലിലും പണപ്പെരുപ്പം 1.6 ശതമാനമായി തുടരുന്നതായി സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നു. മാർച്ചിലെ അതെ പണപ്പെരുപ്പ നിരക്കാണ് ഏപ്രിലിലും രേഖപ്പെടുത്തിയത്. പോയ മാസം കെട്ടിട വാടകയിൽ 10 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തിയതാണ് പണപ്പെരുപ്പത്തിൽ മാറ്റമില്ലാതെ തുടരാൻ ഇടയാക്കിയത്.

ഇതിനു പുറമേ വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങൾ എന്നിവക്ക് 8.7 ശതമാനം വർധനയും അനുഭവപ്പെട്ടു. ഭക്ഷ്യ പാനീയ ഉത്പന്നങ്ങളുടെ വിലയിലും വർധനവുണ്ടായി. കോഴിയിറച്ചി, മാംസ ഉത്പന്നങ്ങൾ എന്നിവക്ക് 1.8 ശതമാനവും, റെസ്റ്റോറന്റ് ഹോട്ടൽ വിഭാഗത്തിൽ രണ്ട് ശതമാനവും, കാറ്ററിംഗ് മേഖലയിൽ 1.8 ശതമാനവും, ഫുഡ് ആന്റ് ബിവറേജസിന് 0.8 ശതമാനവും വിലവർധനവുണ്ടായി.

എന്നാൽ വീട്ടുപകരണങ്ങൾക്ക് 3.9 ശതമാനവും, ഫർണിച്ചറുകൾ, കാർപ്പറ്റുകൾ, ഫ്ളോർ കവറുകൾ എന്നിവക്ക് 6 ശതമാനവും, വസ്ത്രങ്ങൾ പാദകരക്ഷകൾ എന്നിവക്ക് 4.2 ശതമാനവും, റെഡിമെയ്ഡ് വസ്ത്രങ്ങൾക്ക് 6.6 ശതമാനവും, ഗതാഗത വിഭാഗത്തിൽ 1.6 ശതമാനവും ഏപ്രിലിൽ വിലക്കുറവ് അനുഭവപ്പെട്ടതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

WEB DESK
Next Story
Share it