Begin typing your search...

സൗ​ദി- ഇന്ത്യൻ സ്ട്രാറ്റജിക് പാർടണർഷിപ് കൗ​ൺസിൽ ; സമ്മേളന ഫലങ്ങലെ പ്രശംസിച്ച് സൗ​ദി മന്ത്രിസഭാ

സൗ​ദി- ഇന്ത്യൻ സ്ട്രാറ്റജിക് പാർടണർഷിപ് കൗ​ൺസിൽ ; സമ്മേളന ഫലങ്ങലെ പ്രശംസിച്ച് സൗ​ദി മന്ത്രിസഭാ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഡ​ൽ​ഹി​യി​ൽ ന​ട​ന്ന സൗ​ദി-​ഇ​ന്ത്യ​ൻ സ്ട്രാ​റ്റ​ജി​ക് പാ​ർ​ട്ണ​ർ​ഷി​പ് കൗ​ൺ​സി​ൽ മ​ന്ത്രി​ത​ല സ​മി​തി​യു​ടെ ര​ണ്ടാ​മ​ത്​ യോ​ഗ​ത്തി​​ന്‍റെ ഫ​ല​ങ്ങ​ളെ പ്ര​ശം​സി​ച്ച്​ സൗ​ദി മ​ന്ത്രി​സ​ഭ. പൊ​തു​താ​ൽ​പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ത്യേ​കി​ച്ച് സാ​മ്പ​ത്തി​ക വി​ക​സ​നം, അ​ന്താ​രാ​ഷ്​​ട്ര സു​ര​ക്ഷ, സ​മാ​ധാ​നം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ ഏ​കോ​പ​ന​ത്തി​​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തി​​ന്‍റെ​യും പ്രാ​ധാ​ന്യ​ത്തി​ന് ഊ​ന്ന​ൽ ന​ൽ​കു​ന്ന​താ​യി​രു​ന്നു സൗ​ദി-​ഇ​ന്ത്യ​ൻ സ്ട്രാ​റ്റ​ജി​ക് പാ​ർ​ട്​​ണ​ർ​ഷി​പ്​ കൗ​ൺ​സി​ൽ യോ​ഗ​മെ​ന്നും ചൊ​വ്വാ​ഴ്​​ച സ​ൽ​മാ​ൻ രാ​ജാ​വി​​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം വി​ല​യി​രു​ത്തി.

നി​ല​വി​ൽ ന​ട​ക്കു​ന്ന റി​യാ​ദ് ഇ​ക്ക​ണോ​മി​ക് ഫോ​റ​ത്തെ​യും മ​ന്ത്രി​സ​ഭ അ​ഭി​ന​ന്ദി​ച്ചു. ഫോ​റം ശി​പാ​ർ​ശ​ക​ൾ ദേ​ശീ​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ സേ​വി​ക്കു​ന്ന​തി​നും സൗ​ദി സാ​ക്ഷ്യം വ​ഹി​ക്കു​ന്ന സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് സ്വ​കാ​ര്യ​മേ​ഖ​ല​യു​ടെ സം​ഭാ​വ​ന വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും മ​ന്ത്രി​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ദേ​ശീ​യ ല​ക്ഷ്യ​ങ്ങ​ൾ​ക്കും റി​യ​ൽ എ​സ്​​റ്റേ​റ്റ് മേ​ഖ​ല​യു​ടെ ഭാ​വി സാ​ധ്യ​ത​ക​ൾ​ക്കും അ​നു​സൃ​ത​മാ​യി റി​യാ​ദി​ൽ ന​ട​ന്ന ‘സി​റ്റി​സ്‌​കേ​പ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ 2024’ പ്ര​ദ​ർ​ശ​നം നേ​ടി​യ വി​ജ​യ​ങ്ങ​ളെ​യും മ​​ന്ത്രി​സ​ഭ അ​ഭി​ന​ന്ദി​ച്ചു.

പ്ര​ദ​ർ​ശ​ന​ത്തി​നി​ടെ ഇ​ട​പാ​ടു​ക​ളു​ടെ മൂ​ല്യം 230 ശ​ത​കോ​ടി റി​യാ​ലും പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ ഡ​വ​ല​പ്പ​ർ​മാ​രു​ടെ വി​ൽ​പ​ന 20 ശ​ത​കോ​ടി റി​യാ​ലും ക​വി​ഞ്ഞ​താ​യി യോ​ഗം വി​ല​യി​രു​ത്തി. പ്ര​ദ​ർ​ശ​ന​ത്തി​ൽ 1,72,000 സ​ന്ദ​ർ​ശ​ക​രാ​ണ്​ പ​​ങ്കെ​ടു​ത്ത​ത്. ഇ​ത്​ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ​ക്കും സ​മ്മേ​ള​ന​ങ്ങ​ൾ​ക്കു​മു​ള്ള ഒ​രു ആ​ഗോ​ള കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള സൗ​ദി​യു​ടെ ശ്ര​മ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണെ​ന്നും മ​ന്ത്രി​സ​ഭ സൂ​ചി​പ്പി​ച്ചു. പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ രം​ഗ​ങ്ങ​ളി​ലെ പ്ര​ത്യേ​കി​ച്ച് ഫ​ല​സ്തീ​നി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്​​തു. സി​വി​ലി​യ​ന്മാ​രെ​യും ദു​രി​താ​ശ്വാ​സ, മാ​നു​ഷി​ക ഏ​ജ​ൻ​സി​ക​ളെ​യും ല​ക്ഷ്യം വെ​ക്കു​ന്ന​ത് തു​ട​രു​ന്ന ഇ​സ്രാ​യേ​ൽ സേ​ന​യു​ടെ നി​ല​പാ​ടി​നെ നി​രാ​ക​രി​ക്കു​ന്ന​താ​യി മ​ന്ത്രി​സ​ഭ.

ഫ​ല​സ്തീ​ൻ ജ​ന​ത​ക്കെ​തി​രെ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഈ ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ അ​തി​​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​ൻ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തോ​ട് ആ​ഹ്വാ​നം ചെ​യ്യു​ന്ന​താ​യും പ​റ​ഞ്ഞു. വെ​സ്​​റ്റ്​ ബാ​ങ്കി​ൽ അ​ധി​നി​വേ​ശ പ​ര​മാ​ധി​കാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​തും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തും വി​ക​സി​പ്പി​ക്കു​ന്ന​തും സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളെ തു​ര​ങ്കം വെ​ക്കു​ന്ന​തും മേ​ഖ​ല​യു​ടെ സു​ര​ക്ഷ​ക്കും സ്ഥി​ര​ത​ക്കും ഭീ​ഷ​ണി​യു​മാ​കു​ന്ന ഇ​സ്രാ​യേ​ൽ തീ​വ്ര​വാ​ദ പ്ര​സ്താ​വ​ന​ക​ളു​ടെ അ​പ​ക​ടം മ​ന്ത്രി​സ​ഭ ആ​വ​ർ​ത്തി​ച്ചു.

ഇ​ത് അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ളു​ടെ​യും യു.​എ​ൻ പ്ര​മേ​യ​ങ്ങ​ളു​ടെ​യും ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്നും മ​ന്ത്രി​സ​ഭ പ​റ​ഞ്ഞു. ഇ​രു​ഹ​റ​മു​ക​ളു​ടെ​യും കാ​ര്യ​ങ്ങ​ൾ പ​രി​പാ​ലി​ക്കു​ന്ന​തി​നു​ള്ള ജ​ന​റ​ൽ അ​തോ​റി​റ്റി​യു​ടെ​യും മ​ത​കാ​ര്യ പ്ര​സി​ഡ​ൻ​സി​യു​ടെ​യും സം​ഘ​ട​ന ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക്​ മ​ന്ത്രി​സ​ഭ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി.

WEB DESK
Next Story
Share it