Begin typing your search...

ഇന്ത്യ സന്ദർശിക്കാൻ സൗദി ഹജ്ജ് -ഉംറ മന്ത്രിക്ക് ക്ഷണം

ഇന്ത്യ സന്ദർശിക്കാൻ സൗദി ഹജ്ജ് -ഉംറ മന്ത്രിക്ക് ക്ഷണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇന്ത്യ സന്ദർശിക്കാൻ സൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅക്ക് ക്ഷണം. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി ഡോ. ഔസാഫ് സഈദിന്റെ സൗദി സന്ദർശന വേളയിലാണ് ഹജ്ജ് മന്ത്രിയെ നേരിൽ കണ്ട് ഇന്ത്യ സന്ദർശിക്കാനുള്ള ന്യൂനപക്ഷകാര്യ മന്ത്രിയുടെ ക്ഷണപ്രതം കൈമാറിയത്. തുടർന്ന് നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യയിൽനിന്നുള്ള ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ അവലോകനം ചെയ്തു.

കോൺസുലർ ഡിവിഷൻ-ഇന്ത്യൻ ഓവർസീസ് അഫയേഴ്‌സ് സെക്രട്ടറിയായ ഡോ. ഔസാഫ് സഈദിന്റെ ഔദ്യോഗിക സന്ദർശന പരിപാടി ഇതോടെ പൂർത്തിയായി. കഴിഞ്ഞ ദിവസം റിയാദിലെത്തിയ അദ്ദേഹം ജി.സി.സി സെക്രട്ടറി ജനറൽ ഉൾപ്പടെ ഉന്നതലത്തിൽ നിരവധി വ്യക്തികളും കാര്യാലയങ്ങഴുമായി കൂടിക്കാഴ്ചകളും ചർച്ചായോഗങ്ങളും നടത്തി.

Aishwarya
Next Story
Share it