Begin typing your search...

സൗദിയുടെ വിദേശ കയറ്റുമതി വരുമാനത്തിൽ സെപ്തംബറിലും വർധനവ്; 44 ബില്യൺ റിയാലിന്റെ വാണിജ്യ മിച്ചം

സൗദിയുടെ വിദേശ കയറ്റുമതി വരുമാനത്തിൽ സെപ്തംബറിലും വർധനവ്; 44 ബില്യൺ റിയാലിന്റെ വാണിജ്യ മിച്ചം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൗദിയുടെ വിദേശ കയറ്റുമതി വരുമാനത്തിൽ സെപ്തംബറിലും വർധനവ്. സെപ്തംബറിൽ 44 ബില്യൺ റിയാലിന്റെ വാണിജ്യ മിച്ചം രേഖപ്പെടുത്തി. എന്നാൽ വാർഷികാടിസ്ഥാനത്തിലുള്ള കണക്കുകൾ പ്രകാശം 31 ശതമാനത്തിന്റെ ഇടിവാണുണ്ടായത്.

വിദേശ രാജ്യങ്ങളുമായുള്ള സൗദിയുടെ വ്യാപാരത്തിൽ സെപ്തംബറിലും വർധനവ് രേഖപ്പെടുത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. സെപ്തംബറിൽ 44 ബില്യൺ റിയാലിന്റെ മിച്ചം രേഖപ്പെടുത്തിയാതായി റിപ്പോർട്ട് പറയുന്നു.

തൊട്ടു മുമ്പത്തെ മാസത്തെതിനേക്കാൾ 27.5 ശതമാനം കൂടുതലാണിത്. എന്നാൽ ഈ വർഷം മൂന്നാം പാദം പിന്നിടുമ്പോൾ സൗദിയുടെ മൊത്ത വിദേശ വ്യാപാരത്തിൽ ഇടിവ് തുടരുകയാണ്. മൂന്നാം പാദം അവസാനിക്കുമ്പോൾ വ്യാപര മിച്ചം 103.8 ബില്യൺ റിയാലിലവസാനിച്ചു. 2022 സെപ്തംബറിലിത് 125.3 ബില്യൺ റിയാലായിരുന്നിടത്താണ് കുറവ്. സെപ്തംബറിൽ എണ്ണ കയറ്റുമതി വരുമാനം 83.1 ബില്യൺ റിയാലായി കുറഞ്ഞു. എണ്ണയുൽപാദനത്തിലും കയറ്റുമതിയിലും വരുത്തിയ കുറവാണ് ഇടിവിന് കാരണയാത്.

WEB DESK
Next Story
Share it