Begin typing your search...

സൗദി വിദ്യാഭ്യാസ മന്ത്രിയും ഇന്ത്യൻ അംബാസിഡറും കൂടിക്കാഴ്ച നടത്തി; വിദ്യാഭ്യാസ രംഗത്ത് കൂടുതൽ സഹകരണം

സൗദി വിദ്യാഭ്യാസ മന്ത്രിയും ഇന്ത്യൻ അംബാസിഡറും കൂടിക്കാഴ്ച നടത്തി; വിദ്യാഭ്യാസ രംഗത്ത് കൂടുതൽ സഹകരണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൗദിയിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി യൂസഫ് ബിൻ അബ്ദുല്ല അൽബനിയാനും ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഇജാസ് ഖാനും കൂടിക്കാഴ്ച നടത്തി. യൂനിവേഴ്സിറ്റി വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, നവീകരണം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ, സൗദിയും ഇന്ത്യയും തമ്മിലുള്ള നിലവിലുള്ള സഹകരണ കരാറുകൾ സജീവമാക്കൽ, ഇരു രാജ്യങ്ങളിലെയും സർവകലാശാലകൾ തമ്മിലുള്ള സഹകരണം തുടങ്ങിയ വിഷയങ്ങൾ ഇരുവരുടെയും കൂടിക്കാഴ്ചയിൽ ചർച്ചയായി.

ഈ വർഷത്തെ ജി 20 ഉച്ചകോടിയിൽ അധ്യക്ഷ പദവി വഹിക്കുന്ന ഇന്ത്യയുടെ ഇത് സംബന്ധിച്ച പ്രവർത്തനങ്ങളുടെ വിജയത്തിൽ സൗദി വിദ്യാഭ്യാസ മന്ത്രി ഇന്ത്യൻ അംബാസഡറെ അഭിനന്ദിച്ചു. വിദ്യാഭ്യാസ വർക്കിങ് ഗ്രൂപ്പിൽ ഉയർന്ന താൽപ്പര്യമുള്ള വിദ്യാഭ്യാസ മുൻഗണനകളുടെ തെരഞ്ഞെടുപ്പിനെ മന്ത്രി പ്രശംസിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവി സഹകരണം, വിദ്യാഭ്യാസ സമ്പ്രദായത്തിനുള്ളിലെ സംയുക്ത പ്രവർത്തന മേഖലകൾ മെച്ചപ്പെടുത്തൽ, സൗദിയും ഇന്ത്യയും തമ്മിലുള്ള ശാസ്ത്രീയ കൈമാറ്റത്തിെൻറയും സ്കോളർഷിപ്പുകളുടെയും ഫയൽ എന്നിവയും ഇരുപക്ഷവും അവലോകനം ചെയ്തു.

WEB DESK
Next Story
Share it