Begin typing your search...
സൗദിയിൽ ഗാർഹിക ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിന് ക്യാബിനറ്റ് അംഗീകാരം നൽകി
രാജ്യത്തെ ഗാർഹിക ജീവനക്കാർക്കിടയിൽ ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുന്നതിനുള്ള നിയമത്തിന് സൗദി ക്യാബിനറ്റ് അംഗീകാരം നൽകി. 2023 മെയ് 16, ചൊവ്വാഴ്ച ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം. കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ്, മറ്റു ബന്ധപ്പെട്ട വകുപ്പുകൾ എന്നിവർ ചേർന്നാണ് ഇത് സംബന്ധിച്ച വ്യവസ്ഥകൾക്ക് രൂപം നൽകിയത്. നാലോ, അതിൽ കൂടുതലോ ഗാർഹിക ജീവനക്കാരെ നിയമിക്കുന്ന കുടുംബങ്ങളിലാണ് ഈ നിയമം നടപ്പിലാക്കുന്നത്.
Custodian of the Two Holy Mosques Chairs Cabinet Session.https://t.co/3z3N1XWNcZ#SPAGOV pic.twitter.com/N8nclgezpv
— SPAENG (@Spa_Eng) May 16, 2023
Next Story